ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗങ്ങളിൽ ഉണ്ടാകുന്ന വിയോജിപ്പുകൾ ഇനിമുതൽ രേഖപ്പെടുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയ നടപടിക്കെതിരെ കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസ രംഗത്തുവന്ന സാഹചര്യത്തിലാണിത്. നേരത്തെ, ഭൂരിപക്ഷ അഭിപ്രായം മാത്രമേ പരസ്യപ്പെടുത്തുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണായക യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് അശാക് ലവാസ ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ തന്‍റെ വിയോജനക്കുറിപ്പ് ഉത്തരവിൽ വ്യക്തമാക്കണമെന്ന് ആയിരുന്നു ലവാസയുടെ ആവശ്യം.
ഭരണഘടന സ്ഥാപനമെന്ന നിലയില്‍ ചട്ടങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് കത്തുകള്‍ അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് ലവാസ കമ്മീഷൻ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.
അരുണാചലിൽ എംഎല്‍എയെയും മകനെയുമടക്കം 11 പേരെ ഭീകരർ വധിച്ചുഈ സാഹചര്യത്തിലാണ് കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പുകൾ കൂടി രേഖപ്പെടുത്താം എന്ന് തീരുമാനിച്ചത്. അഭിപ്രായ ഭിന്നതകൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും വിവാദങ്ങൾ അനുചിതവും ഒഴിവാക്കേണ്ടതാണെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നേരത്തെ വ്യക്തമാക്കിയത്.
നപടികൾ സുതാര്യമായിരുന്നുവെങ്കിൽ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു ലവാസയുടെ പ്രതികരണം. ഭരണഘടന സ്ഥാപനമായ തെരത്തെടുപ്പ് കമ്മീഷൻ സർക്കരിന്‍റെ ചട്ടുകമായി മാറിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് കമ്മീഷന്‍റെ നിലപാട് മാറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.