• HOME
  • »
  • NEWS
  • »
  • india
  • »
  • ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് വിരമിക്കും: എസ് എ ബോബ്ഡെയുടെ സത്യപ്രതിജ്ഞ നാളെ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് വിരമിക്കും: എസ് എ ബോബ്ഡെയുടെ സത്യപ്രതിജ്ഞ നാളെ

ചീഫ് ജസ്റ്റിസ് പദവിയിലെത്തും മുമ്പ് കേരള മനസാക്ഷിയെ പിടിച്ചുലച്ച സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതും രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ചായിരുന്നു.

Ranjan-Gogoi

Ranjan-Gogoi

  • Last Updated :
  • Share this:
ന്യൂഡൽഹി: നാല് പതിറ്റാണ്ട് നീണ്ട ന്യായാധിപ ജീവിതത്തിന് ശേഷം രഞ്ജന്‍ ഗൊഗോയി ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഗൊഗോയുടെ നിർണായക വിധികളും വിവാദങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ 47- മത് ചീഫ് ജസ്റ്റിസായി എസ്എ ബോബ്‌ഡെ നാളെ സത്യപ്രതിജ്ഞ ചെയ്യും

സുപ്രധാന വിധികൾ: 

അയോധ്യ, ശബരിമല,റാഫേൽ, ആര്‍.ടി.ഐ- ഔദ്യോഗിക ജീവിതത്തിന്റെ അവസാന ആഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വിധിക്കായി രാജ്യം കാതോർത്തിരുന്നു.ഒരു നൂറ്റാണ്ടിലേറെ നീണ്ട അയോധ്യ ഭൂമിതർക്ക കേസിൽ വിധി പറഞ്ഞു.തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കി.

മുസ്ലിങ്ങള്‍ക്ക് പള്ളി നിർമ്മിക്കാൻ സ്ഥലം നല്‍കണമെന്നും വിധി. ശബരിമല മാത്രമല്ല വിവിധ മതവിഭാഗങ്ങളിലെ ആചാരങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന സമത്വവും വിശദമായി പരിശോധിക്കാൻ വിശാല ബഞ്ചിലേക്കയച്ചു.പരമോന്നത കോടതി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അതേ കോടതിയുടെ പരമാധ്യക്ഷ പദവിയിലിരുന്നു കൊണ്ട് വിധി പ്രസ്താവിച്ചു. റഫാല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിച്ച ഗൊഗോയ്, രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് തള്ളുകയും ചെയ്തു.

വിവാദങ്ങൾ: 

ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനായിരുന്നു രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.എന്നാൽ അതിന് മുമ്പ് തന്നെ മാധ്യമങ്ങളിൽ ഗൊഗോയ് വാർത്തയായിരുന്നു. ചരിത്രത്തിലാദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ നടത്തിയ വാർത്താസമ്മേളനത്തിൽ ഗൊഗോയിയും ഉണ്ടായിരുന്നു.സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ഗൊഗോയി അടക്കമുള്ള ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

ലൈംഗിക ആരോപണം: 

ചീഫ് ജസ്റ്റീസ് പദവിയിലെത്തിക്കഴിഞ്ഞ്,  മുന്‍ ജോലിക്കാരി ലൈംഗികാരോപണവുമായി രംഗത്തെത്തിയത് 40 വർഷത്തെ ന്യായാധിപ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി. പരാതി മൂന്നംഗ അന്വേഷണ കമ്മിറ്റി തള്ളിയിരുന്നു. ചീഫ് ജസ്റ്റിന് പദവിയിലെത്തും മുമ്പ് കേരള മനസാക്ഷിയെ പിടിച്ചുലച്ച സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതും രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ചായിരുന്നു.

Also Read-വനിതാ സഖാവിന് അശ്ലീല വീഡിയോ അയച്ചു; സിപിഎം നേതാവിന് സസ്പെൻഷൻ
First published: