പെഹ്ലു ഖാന്‍ കൊലപാതകം: പുനരന്വേഷണത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി ഉത്തരവ്

എല്ലാ പ്രതികളെയും വെറുതെവിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

news18-malayalam
Updated: August 16, 2019, 2:41 PM IST
പെഹ്ലു ഖാന്‍  കൊലപാതകം: പുനരന്വേഷണത്തിന് രാജസ്ഥാൻ  മുഖ്യമന്ത്രി ഉത്തരവ്
news18
  • Share this:
ന്യൂഡൽഹി: പെഹ്ലുഖാന്‍ കൊലപാതക കേസില്‍ പുനരന്വേഷണത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടത്.

ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് മുഖ്യമന്ത്രി അശോക് ഹഗ്ലോട്ട് ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ രാജ്യത്തുനിന്ന് തുടച്ചുനീക്കണം.ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ട് വന്നത് പ്രശംസനീയമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രതി റാം ജാദവ് ആത്മഹത്യ ചെയ്തു. കൊലപാതക കേസ് അന്വേഷത്തിലെ അതൃപ്തിയാണ് അത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.ഇന്നലെ വൈകീട്ടാണ് രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രതി റാം ജാദവ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് സുതാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി രതി റാമിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഒപ്പം കുറ്റാരോപിതരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും അന്വേണത്തിന്റെ ഭാഗമായി പൊലീസ് ക്രൂരമായി പെരുമാറിയെന്നും ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് രതി റാമിന്റെ മകന്‍ ഹരിഷ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. ആല്‍വാറിലെ ചോംപാന്‍കിയില്‍ വച്ച് ബൈക്കില്‍ വരവെ ഹരീഷ് കാല്‍നട യാത്രികയെ ഇടിച്ചിട്ടു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

First published: August 16, 2019, 1:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading