• HOME
  • »
  • NEWS
  • »
  • india
  • »
  • One district One airport | ‘എല്ലാ ജില്ലയിലും വിമാനത്താവളം’ പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

One district One airport | ‘എല്ലാ ജില്ലയിലും വിമാനത്താവളം’ പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

സംസ്ഥാനത്തെ തുറമുഖ, വിമാനത്താവള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  • Share this:
    വിജയവാഡ: ആന്ധ്രാപ്രദേശിൽ (Andhra Pradhesh) 'എല്ലാ ജില്ലയിലും വിമാനത്താവളം' എന്ന ആശയം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി (Chief Minister YS Jagan Mohan Reddy) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

    സംസ്ഥാനത്തെ തുറമുഖ, വിമാനത്താവള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിർദ്ദിഷ്ട വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏകീകൃതമായ രീതിയിൽ ഊന്നൽ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    വലിയ വിമാനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് എയർപോർട്ട് റൺവേകൾ വിശാലമാക്കണം. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, കടപ്പ, രാജമഹേന്ദ്രവാരം, കർണൂൽ എന്നിവിടങ്ങളിലെ നിലവിലുള്ള ആറ് വിമാനത്താവളങ്ങളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. വിജയനഗരത്തിലെ ഭോഗാപുരം, നെല്ലൂർ ജില്ലയിലെ ദഗദാർത്തി എന്നിവിടങ്ങളിലെ പുതിയ വിമാനത്താവളങ്ങളിലും ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    വിമാനത്താവള വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് ഊന്നൽ നൽകണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ട് ഒമ്പത് ഫിഷിംഗ് ഹാർബറുകളുടെയും മൂന്ന് തുറമുഖങ്ങളുടെയും നിർമ്മാണം മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    ഭവനപ്പാട്, രാമയപട്ടണം തുറമുഖങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യഘട്ടമായി ഉപ്പട (കിഴക്കൻ ഗോദാവരി), നിസാപട്ടണം (ഗുണ്ടൂർ), മച്ചിലിപട്ടണം (കൃഷ്ണ), ജുവ്വാലപാലം (നെല്ലൂർ) എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ, ബാക്കിയുള്ള അഞ്ച് ഫിഷിംഗ് ഹാർബറുകളുടെ നിർമ്മാണം അതായത് ബുഡഗട്ട്‌ലപ്പാലം (ശ്രീകാകുളം), പുടിമടക (വിശാഖപട്ടണം), ബിയ്യപുതിപ്പ (പശ്ചിമ ഗോദാവരി), വോഡരേവ്, കോതപട്ടണം (പ്രകാശം) എന്നീ തുറമുഖങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

    Also Read-പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഈ കർഷകൻ ഇനി ഇന്ത്യയിലെ കാർഷിക സർവകലാശാലകൾക്ക് പാഠ്യപദ്ധതി തയ്യാറാക്കും

    രണ്ടാം ഘട്ടത്തിൽ 5 മത്സ്യബന്ധന തുറമുഖങ്ങൾ
    സംസ്ഥാനത്തെ ബുഡഗട്ട്‌ലപ്പാലം, പുടി-മടക, ബിയ്യപുതിപ്പ, വോദരേവ്, കോതപട്ടണം എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ അഞ്ച് ഫിഷിംഗ് ഹാർബറുകളുടെ നിർമാണം നടക്കുക. അഞ്ച് ഫിഷിംഗ് ഹാർബറുകളുടെയും ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

    Goa Polls| ഗോവയില്‍ 34 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് BJP: മനോഹർ പരീക്കറുടെ മകന് സീറ്റില്ല

    ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നസീർ (24) എന്ന ഇന്ത്യൻ പൗരനിൽ നിന്ന് 34.49 ലക്ഷം രൂപയുടെ സൗദി റിയാൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 2022 ജനുവരി 3 തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഏരിയയിൽ വച്ചാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് പോകാനിരിക്കുകയായിരുന്നു നസീർ.
    First published: