ബെംഗളുരു: പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മഗഡിയിൽ ഗൊല്ലരഹട്ടിക്കു സമീപത്താണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ- മലിനജല ബോർഡാണ് (BWSSB) കുഴിയെടുത്തത്.
Bengaluru | A 2.5-year-old child dies after falling into a pit dug up to install a water pipeline by Bangalore Water Supply and Sewerage Board (BWSSB) in Magadi. FIR registered against BWSSB engineer and contractor. pic.twitter.com/4XbUn9x2RK
— ANI (@ANI) April 18, 2023
കുഴിക്കു സമീപം സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു കുഴി. സംഭവത്തിൽ കുഴിയെടുത്ത കോൺട്രാക്ടർക്കെതിരേയും ബിഡബ്ല്യൂഎസ്എസ്ബി എഞ്ചിനീയർക്കെതിരേയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangalore, Bore well Tragedy