കളിയ്ക്കുന്നതിനിടെ ഫോൺ ബാല്‍ക്കണിയില്‍ നിന്ന് വീണു; മൂന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
കളിയ്ക്കുന്നതിനിടെ ഫോൺ ബാല്‍ക്കണിയില്‍ നിന്ന് വീണു; മൂന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം നടന്നത്
Last Updated :
Share this:
മുംബൈ വസായില്‍ സ്മാര്‍ട് ഫോണില്‍ കളിയ്ക്കുന്നതിനിടെ മൂന്നരവയസുകാരി ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. വസായ് വെസ്റ്റ് ഹെറിറ്റേജ്സിറ്റിയിലുള്ള റീജന്സിവില്ലയില് താമസിക്കുന്ന മഹാജന് കുടുംബത്തിലെ മൂന്നരവയസ്സുകാരി ശ്രേയമഹാജന് എന്ന കുട്ടിയാണ് മരിച്ചത്.
അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം നടന്നത്. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, താഴെ വീണ മൊബൈല്‍ എടുക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരുമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു.
ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തി. ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കുട്ടിയുടെ അച്ഛന് അപകടസമയത്ത് ജോലിയുടെ ഭാഗമായി സിംഗപ്പൂരില്‍ ആയിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.