• HOME
  • »
  • NEWS
  • »
  • india
  • »
  • Operation Meghachakra | കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവർ വലയിൽ; CBIയുടെ രാജ്യവ്യാപക റെയ്ഡ് ഓപ്പറേഷന്‍ മേഘചക്ര

Operation Meghachakra | കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവർ വലയിൽ; CBIയുടെ രാജ്യവ്യാപക റെയ്ഡ് ഓപ്പറേഷന്‍ മേഘചക്ര

സിങ്കപ്പൂര്‍ ഇന്റര്‍പോളിൽ നിന്നും ഓപ്പറേഷന്‍ കാര്‍ബണില്‍ നിന്നും ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.

  • Last Updated :
  • Share this:
    ഓണ്‍ലൈനില്‍ കുട്ടികളുടെ (Children) അശ്ലീലദൃശ്യങ്ങള്‍ (Pornography) പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി രാജ്യവ്യാപകമായി സി.ബി.ഐ.യുടെ (CBI) റെയ്ഡ്. 'ഓപ്പറേഷന്‍ മേഘചക്ര' (Opperation Meghachakra) എന്ന പേരില്‍ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ് നടത്തിയത്.

    സിങ്കപ്പൂര്‍ ഇന്റര്‍പോളിൽ നിന്നും ഓപ്പറേഷന്‍ കാര്‍ബണില്‍ നിന്നും ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.

    കഴിഞ്ഞ വര്‍ഷം നടത്തിയ ഓപ്പറേഷന്‍ കാര്‍ബണിലൂടെ 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമെ പാകിസ്ഥാന്‍ (36), കാനഡ (35), അമേരിക്ക (35), ബംഗ്ലാദേശ് (31), ശ്രീലങ്ക (30), നൈജീരിയ (28), അസര്‍ബൈജാന്‍ (27), യെമന്‍ (24), മലേഷ്യ (22), സൗദി അറേബ്യ (19), ഇന്തോനേഷ്യ, (19), ഈജിപ്ത് (21), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (19), യുണൈറ്റഡ് കിംഗ്ഡം (17), ദക്ഷിണാഫ്രിക്ക (15), നേപ്പാള്‍ ( 15), അള്‍ജീരിയ (17), ഇറാഖ് (14), അഫ്ഗാനിസ്ഥാന്‍ (12), കെനിയ (12), ഒമാന്‍ (12) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിരുന്നു.

    also read : പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ‍്; ദേശീയ നേതാക്കൾ അടക്കം 106 പേർ കസ്റ്റഡിയിൽ

    ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്.

    പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല വീഡിയോ, ഓഡിയോ എന്നിവ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഓപ്പറേഷന്‍ മേഘചക്ര. അതേസമയം, ഡാറ്റാബേസിന്റെ 2.3 ദശലക്ഷം ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും ലോകമെമ്പാടുമുള്ള 23,500 അതിജീവിതകളെയും 10,752 കുറ്റവാളികളെയും തിരിച്ചറിയാന്‍ ഐസിഎസ്ഇക്ക് സാധിച്ചു.

    കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജ്യവ്യാപകമായി റെയ്ഡുകള്‍ നടത്തിയത്‌.

    ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത്തിന് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തിരുന്നു. അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് രണ്ടുപേരെ തേടി എത്തിയ പോലീസാണ് ഫോണിന്റെ ഉടമയായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തത്.

    പെലീസ് സംഘം മകനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് സത്യം പുറത്തായത്. അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അച്ഛന്റെ ഫോണ്‍ മകന്‍ ഉപയോഗിക്കുകയായിരുന്നു. അതേസമയം ഇത്തരമൊരു സംഭവം അച്ഛന്‍ അറിഞ്ഞിരുന്നതേയില്ല. ഇതോടെ പൊലീസ് തൃക്കുന്നപ്പുഴ സ്റ്റേഷന്‍പരിധിയിലെ താമസക്കാരനായ 22 വയസുകാരനായ മകനെ അറസ്റ്റ് ചെയ്തിരുന്നു.

    ഇതിന് പുറമെ, പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് കൊടുത്ത കേസില്‍ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന പരാതിയിലായിരുന്നു പോലിസ് അറസ്റ്റ്.
    Published by:Amal Surendran
    First published: