'15-17 വയസിൽ തന്നെ പെണ്‍കുട്ടികൾക്ക് പ്രസവിക്കാൻ കഴിയും': വിവാദപ്രസ്താവനയിൽ കോൺഗ്രസ് എംഎൽഎയ്ക്ക് ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്

ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്

News18 Malayalam | news18-malayalam
Updated: January 14, 2021, 11:28 AM IST
'15-17 വയസിൽ തന്നെ പെണ്‍കുട്ടികൾക്ക് പ്രസവിക്കാൻ കഴിയും': വിവാദപ്രസ്താവനയിൽ കോൺഗ്രസ് എംഎൽഎയ്ക്ക് ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്
ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്
  • Share this:
ഭോപ്പാൽ: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് പിന്നിലെ 'ലോജിക്'ചോദ്യം ചെയ്ത കോൺഗ്രസ് എംഎൽഎയ്ക്ക് ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്. മധ്യപ്രദേശ് മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ സജ്ജൻ സിംഗ് വർമ്മയ്ക്ക് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസയച്ചത്.

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. നേരത്തെ കേന്ദ്രവും ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സജ്ജൻ സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ പ്രസ്താവനയുടെ പേരിലാണ് ഇപ്പോൾ ബാലവകാശ കമ്മീഷന്‍റെയും ഇടപെടൽ.

Also Read-'പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തേണ്ട ആവശ്യമില്ല'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎല്‍എ

15-17 വയസ് ആകുമ്പോൾ തന്നെ പെൺകുട്ടികൾക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന് വിദഗ്ധ റിപ്പോർട്ടുകൾ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് 18 വയസുള്ള പെൺകുട്ടി​ വിവാഹത്തിന്​ പക്വത കൈവരിച്ചതായി കണക്കാക്കപ്പെടുന്നു. അങ്ങനെയുള്ളപ്പോൾ ഈ പ്രായപരിധി 21 ആയി ഉയർത്തുന്നതിന്‍റെ ലോജിക്ക് എന്താണ്. എന്നായിരുന്നു സിംഗിന്‍റെ ചോദ്യം. വിവാദ പ്രസ്താവനയുടെ പേരിൽ ബിജെപി ഇദ്ദേഹത്തിനെതിരെ രംഗത്തു വന്നിരുന്നു. എംഎൽഎ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ആവശ്യം.ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ബാലവകാശ കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Published by: Asha Sulfiker
First published: January 14, 2021, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading