HOME » NEWS » India » CHILDREN BECOMES WHAT THEY SEE AN INITIATIVE BY NETWORK 18 DIAGEO

കുട്ടികളും മാതൃകയാക്കട്ടെ; റോഡ് സുരക്ഷാ സന്ദേശവുമായി നെറ്റ്‌വ‍ര്‍ക്ക് 18നും ഡിയാജിയോയും

വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടുന്ന അച്ഛനെ അനുകരിക്കുന്ന കുട്ടിയുടെ പ്രവർത്തി മറ്റുള്ളവരും മാതൃകയാക്കുന്നു...

news18
Updated: May 27, 2019, 1:37 PM IST
കുട്ടികളും മാതൃകയാക്കട്ടെ; റോഡ് സുരക്ഷാ സന്ദേശവുമായി നെറ്റ്‌വ‍ര്‍ക്ക് 18നും ഡിയാജിയോയും
road safety_children
  • News18
  • Last Updated: May 27, 2019, 1:37 PM IST
  • Share this:
സുരക്ഷിതമായി വാഹനമോടിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത് സുരക്ഷിതമല്ല. എത്തേണ്ട സ്ഥലങ്ങളിൽ വേഗമെത്തുന്നതിനേക്കാൾ കുടുംബത്തോടുള്ള പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. റോഡ് സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച സഡക് സുരക്ഷാ ജീവൻ രക്ഷാ എന്ന പദ്ധതിയുടെ പ്രചാരണാർത്ഥം നെറ്റ്‌വ‍ര്‍ക്ക് 18നും ഡിയാജിയോയും രംഗത്തിറങ്ങുന്നു. റോഡ് ടു സേഫ്റ്റി എന്ന സന്ദേശം ഉയർത്തി നടത്തുന്ന പ്രചാരണ പരിപാടിയ്ക്ക് ചിൽഡ്രൻസ് ബിക്കംസ് വാട്ട് ദേ സീ(Children Becomes What They See) എന്നാണ് പേരിട്ടിരിക്കുന്നത്.

മുതിർന്നവർ ചെയ്യുന്നത് അതേപടി പകർത്തുകയെന്നത് കുട്ടികൾ വളരെ വേഗം ചെയ്യുന്ന ഒന്നാണ്. Children Becomes What They See എന്ന ആശയത്തിൽ പുറത്തിറക്കിയ പരസ്യചിത്രത്തിലും ഇക്കാര്യമാണ് പ്രതിപാദിക്കുന്നത്. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടുന്ന അച്ഛനെ അനുകരിക്കുന്ന മകനാണ് ദൃശ്യത്തിലുള്ളത്. കുട്ടിയുടെ പ്രവർത്തി കണ്ട് മറ്റ് വാഹനങ്ങളിലുള്ളവരും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നു. അച്ഛനും കുട്ടിയും തമ്മിലുള്ള ബന്ധം മനോഹരമായി ദൃശ്യവത്ക്കരിച്ചതിന് പുറമെ, ഒരു നല്ല പ്രവർത്തി എങ്ങനെ മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നുവെട്ടും പരസ്യചിത്രം കാട്ടിത്തരുന്നു.

റോഡ് സുരക്ഷയുടെ എല്ലാ വശങ്ങളും കാട്ടിത്തരുംവിധമാണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്. സന്ദേശം വളരെവേഗം മനസിലാക്കാൻ ഉപയോഗിച്ചിരിക്കുന്ന കളർ കോംബിനേഷൻ സഹായിക്കും. റോഡ് സുരക്ഷ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമല്ലെന്നും, മറ്റുള്ളവരെ കൂടി പരിഗണിക്കേണ്ടതാണ് അതെന്ന് നെറ്റ്‌വ‍ര്‍ക്ക് 18-ഡിയാജിയോ പരസ്യചിത്രം വ്യക്തമാക്കുന്നു.

പരസ്യചിത്രം കാണാം...


First published: May 27, 2019, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories