ബീജിംഗ്: ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണം പാലിക്കണമെന്ന് ചൈന. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി കൊടുത്തതിനു തൊട്ടു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ അതിനെ ആദ്യം അപലപിക്കാൻ ചൈന തയ്യാറായിരുന്നില്ല.
എന്നാൽ, പാകിസ്ഥാന് ഇന്ത്യ മറുപടി കൊടുത്തതിനു തൊട്ടു പിന്നാലെ തന്നെയാണ് നിയന്ത്രണം പാലിക്കണമെന്ന നിർദ്ദേശവുമായി ചൈന വന്നത്. അന്താരാഷ്ട്ര സഹകരണത്തോടെ വേണം ഇന്ത്യ ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യാനെന്ന് ചൈന ആവശ്യപ്പെട്ടു.
'പാകിസ്ഥാന് ഇനിയെങ്കിലും പാഠം പഠിക്കണം; നാളെ ഇതിനേക്കാള്‍ വലിയ നാണക്കേടുണ്ടാകും': എ.കെ ആന്റണിപാകിസ്ഥാനിലെ ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ലു കാങ് ഇങ്ങനെ പ്രതികരിച്ചത്. 'ദക്ഷിണേഷ്യയിലെ പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ദക്ഷിണേഷ്യയുടെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്.' - ലു കാങ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.