മുംബൈ: കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് കപ്പലായ യുവാൻ വാങ് 5ന്റെ (Yuan Wang 5) നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വിവരം റിപ്പോർട്ടു ചെയ്യ്‌തത്. ദക്ഷിണ ലങ്കൻ തുറമുഖമായ ഹംബൻതോട്ടയിലേക്കാണ് കപ്പൽ നീങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലിന്റെ സാന്നിധ്യം ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. മിസൈൽ, ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള കപ്പലിന്റെ സാന്നിധ്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോർട്ട്
2014 മുതൽ ലങ്കൻ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഈ കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലിൽ നിന്നുളള നിരീക്ഷണ പരിധി. അത്തരത്തിലാണെങ്കില്‍ കൽപ്പാക്കം, കൂടംകുളം, ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തിൽ വരും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആറ് ദക്ഷിണേന്ത്യൻ തുറമുഖങ്ങളുടെ വിവരങ്ങൾ ചാരക്കപ്പൽ വഴി ചൈനയ്ക്ക് ശേഖരിക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read-
Price Rise | 'പെന്‍സിലിനും റബ്ബറിനും മാഗിയ്ക്കും വില കൂടി'; പ്രധാനമന്ത്രിയ്ക്ക് ഒന്നാം ക്ലാസുകാരിയുടെ കത്ത്ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കപ്പൽപ്പാതയിലാണ് തുറമുഖമുള്ളത്. വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രാലയം ലങ്കൻ അധികൃതരെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് 2017ലാണ് തുറമുഖം ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. മറുവശത്ത് മ്യാൻമറിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും കടന്നുകയറാൻ ചൈന ശ്രമം തുടരുകയാണ്.
കപ്പൽ മണിക്കൂറിൽ 35.2 കി. മീ. വേഗത്തിൽ ഹംബൻതോട്ടയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ചൈനയുടെ യുവാൻ വാങ് സീരിസിലെ മൂന്നാം തലമുറ കപ്പലാണ് യുവാൻ വാങ് 5. ജിയാങ്‌നാൻ ഷിപ്പയാർഡ് നിർമിച്ച കപ്പൽ 2007ലാണ് കമ്മീഷൻ ചെയ്തത്. ഓഗസ്റ്റ് 11 നും 17 നും ഇടയിൽ കപ്പൽ തുറമുഖത്ത് നങ്കുരമിടുമെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച സ്ഥിരീകരിച്ചു. അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് ചൈനീസ് കപ്പൽ സാറ്റലൈറ്റ് നിരീക്ഷണം നടത്തുന്നുണ്ടെന്ന മന്ത്രാലയം നിഷേധിച്ചു.
English Summary: The Indian Navy is monitoring the movements of a Chinese research vessel that is bound for Sri Lanka’s Hambantota port, sources in the defence and security establishment said. The military and strategic implications of the ship- ‘Yuan Wang 5’ in the Indian Ocean Region are manifold and it is expected to raise major consequences for the Indian security architecture.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.