മി​ഷേ​ല്‍ സോ​ണി​യ​യു​ടെ പേ​ര് പ​റഞ്ഞെന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്

news18india
Updated: December 29, 2018, 8:38 PM IST
മി​ഷേ​ല്‍ സോ​ണി​യ​യു​ടെ പേ​ര് പ​റഞ്ഞെന്ന്  എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്
Michel-Christian
  • Share this:
ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഡല്‍ഹി കോടതിയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ വെളിപ്പെടുത്തല്‍. എന്നാൽ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​തെ​ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയില്ല.

എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ൻ മി​ഷേ​ലി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ മി​ഷേ​ൽ അ​ഭി​ഭാ​ഷ​ക​ർ​ക്ക് കു​റി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും അ​തി​നാ​ൽ അ​ഭി​ഭാഷ​ക​രെ കാ​ണാ​ൻ മി​ഷേ​ലി​നെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മി​ഷേ​ലി​നെ ഏ​ഴ് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

വനിതാ മതില്‍: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങള്‍

അ​ഗ​സ്റ്റ വെ​സ്റ്റ്‍​ലാ​ന്‍​ഡി​ല്‍ നി​ന്നും 225 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി ഇ​ട​പാ​ടു​ക​ള്‍​ക്ക് ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന​താ​ണ് മി​ഷേ​ലി​നെ​തി​രൊ​യ കു​റ്റം.
First published: December 29, 2018, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading