നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Sudha Chandra | വിമാനത്താവളത്തില്‍ കൃത്രിമക്കാല്‍ അഴിച്ച് പരിശോധന; സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് CISF

  Sudha Chandra | വിമാനത്താവളത്തില്‍ കൃത്രിമക്കാല്‍ അഴിച്ച് പരിശോധന; സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് CISF

  കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനജനകമാണെന്ന് തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതി പെട്ടിരുന്നു.

  സുധാ ചന്ദ്രന്‍

  സുധാ ചന്ദ്രന്‍

  • Share this:
   മുംബൈ: നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രനോട്(Sudha Chandran) ക്ഷമാപണം നടത്തി സിഐഎസ്എഫ്(CISF). വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമകാല്‍ ഊരിമാറ്റേണ്ടിവരുന്നതില്‍ പ്രതിഷേധവുമായി സുധ ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ സിഐഎസ്എഫ് ക്ഷമാപണം നടത്തിയിരിക്കുന്നത്.

   അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് കൃത്രിമക്കാല്‍ അഴിച്ചു പരിശോധിക്കേണ്ടതെന്ന് സിഐഎസ്എഫ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

   ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനജനകമാണെന്ന് തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതി പെട്ടിരുന്നു.
   സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം.

   സിനിമ- സീരിയല്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിരുന്നു. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അര്‍ഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

   വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാറപകടത്തില്‍ സുധയുടെ കാല്‍ നഷ്ടമായത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇവര്‍ നൃത്തരംഗത്തേക്കും അഭിനയത്തിലേക്കും തിരിച്ചെത്തുകയായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}