• HOME
  • »
  • NEWS
  • »
  • india
  • »
  • Citizenship Act Protests | വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്ന് പ്രധാനമന്ത്രി

Citizenship Act Protests | വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്ന് പ്രധാനമന്ത്രി

എൻ ഡി എ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി മോദി രാംലീല മൈതാനത്ത് പ്രസംഗം തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ രാംലീല മൈതാനത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി മോദി രാംലീല മൈതാനത്ത് പ്രസംഗം തുടങ്ങിയത്.

    നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഡൽഹിയിലെ കിടപ്പാടം ഇല്ലാത്തവർക്ക് ഭൂമിയുടെ അവകാശം നൽകി. 40 ലക്ഷം പേർക്ക് ഭൂമി നൽകാൻ നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്രകാലം അധികാരത്തിൽ ഇരുന്നവർ ഡൽഹിയിലെ ദരിദ്രർക്ക് നൽകിയത് വാഗ്‌ദാനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനതയെ വഞ്ചിക്കാൻ ഇനി ആരെയും അനുവദിക്കില്ല .

    ആം ആദ്‌മി സർക്കാരിന് രൂക്ഷ വിമർശനം. അധികാരത്തിലിരുന്നവർ നൽകിയത് അനുയായികൾക്ക് ബംഗ്ലാവുകൾ. രണ്ടായിരം ബംഗ്ലാവുകൾ അനുവദിച്ചവർ പക്ഷേ, ദരിദ്രരെ അവഗണിച്ചു. ഞങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഒരു പ്രശ്നവും നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പൗരത്വ നിയമ ഭേദഗതി പരാമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റ് പാസാക്കിയ നിയമത്തെ എതിർക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ചു നിൽക്കുന്നു. പൗരത്വ നിയമം പിൻവലിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രധാനമന്ത്രി.

    പൗരത്വ നിയമം പീഡിതരുടെ ഉന്നമനത്തിനായാണ്. ജനങ്ങളുടെ നല്ല ഭാവിക്കായാണ് പൗരത്വനിയമ ഭേദഗതി. ഇത് എല്ലാവരുടെയും വിശ്വാസത്തിനായി ശ്രമിക്കുന്ന സർക്കാരാണ്. പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നു. നുണകളിൽ വീണുപോകരുതെന്നും മോദി റാലിയിൽ.

    സർക്കാരിന് ആരോടും പക്ഷപാതമില്ല. പ്രതിപക്ഷം പാർലമെന്‍റിനെ ബഹുമാനിക്കണമെന്നും മോദി. വികസന പദ്ധതികളിൽ ആരോടെങ്കിലും മതം ചോദിച്ചിട്ടുണ്ടോ?. വികസന പദ്ധതി നടപ്പാക്കിയപ്പോൾ ഹിന്ദുവാണോ മുസ്‌ലിം ആണോ എന്നത് ആരെങ്കിലും ചോദിച്ചുവോയെന്നും മോദി പ്രസംഗത്തിൽ ചോദിച്ചു. ആരുടെയും ഒരവകാശവും എടുത്തുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പൗരത്വ നിയമത്തിന്‍റെ പേരിൽ പലരും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കോളനികളിലെ ജനങ്ങൾക്ക് ഭൂമിയിൽ അവകാശം നൽകിയപ്പോൾ ആരെങ്കിലും അവരോട് മതം ചോദിച്ചോ? രേഖകളുടെ പേര് പറഞ്ഞു മുസ്ലിങ്ങളെ ഭീതിപ്പെടുത്തുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. തന്‍റെ കോലം കത്തിച്ചോളുവെന്നും ദരിദ്രന്‍റെ മുതൽ കത്തിക്കരുത്. ബിജെപി സർക്കാർ വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ 'നിങ്ങൾ അമ്പലത്തിൽ പോകുന്നവരാണോ പള്ളിയിൽ പോകുന്നവരാണോ' എന്ന് ചോദിച്ചില്ലെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

    ഇന്ത്യൻ മുസ്ലിങ്ങൾ ഈ രാജ്യത്തിന്‍റെ മക്കൾ. വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാൻ കോൺഗ്രസും നഗര മാവോയിസ്റ്റുകളും ശ്രമിക്കുന്നു. അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ വ്യത്യാസമുണ്ട്. നരേന്ദ്ര മോദി ആരുടെയും ഒരു അവകാശവും എടുത്തു കളയാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പൗരത്വനിയമം മൂലം ഒറ്റ ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പൗരത്വ നിയമഭേദഗതിയോ എൻ ആർ സിയോ ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കില്ല. അഭയാർഥികളായി എത്തുന്ന ന്യൂനപക്ഷക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് മൻമോഹൻ സിംഗ് ആണ്. ഉന്നതരായ നേതാക്കൾ പോലും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
    Published by:Joys Joy
    First published: