• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എണ്ണം കൂടി; ആഹാരവും വെള്ളവുമില്ല: മധ്യപ്രദേശിലെ ഗോ സംരക്ഷണശാലയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു

സ്ഥലപരിമിതി മൂലമുള്ള തിക്കിലും തിരക്കിലും വലിയ പശുക്കള്‍ക്കിടയിൽ പെട്ട് ചെറിയ പശുക്കൾ ചത്തുവെന്നാണ് ഡോക്ടറുടെ വിശദീകരണം..

news18
Updated: September 12, 2019, 2:08 PM IST
എണ്ണം കൂടി; ആഹാരവും വെള്ളവുമില്ല:  മധ്യപ്രദേശിലെ ഗോ സംരക്ഷണശാലയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു
cows
news18
Updated: September 12, 2019, 2:08 PM IST
ഭോപ്പാൽ : മധ്യപ്രദേശിലെ ഒരു ഗോസംരക്ഷണ ശാലയിൽ പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ജില്ലാ അധികൃതർക്ക് നേരെ വിമർശനം. ഹർദാ ജില്ലയിലെ ഒരു പ്രാദേശിക ഗോസംരക്ഷണശാലയിലെ പത്തോളം പശുക്കള്‍ ചത്തതിനെ തുടർന്നാണ് അധികൃതർക്ക് നേരെ വിമർശനം ഉയർന്നിരിക്കുന്നത്. പശുക്കളുടെ അവശിഷ്ടങ്ങൾ സമീപസ്ഥലത്തു നിന്ന് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടക്കത്തിൽ സംഭവം മൂടി വയ്ക്കാൻ ശ്രമിച്ച അധികൃതർ എന്നാൽ ഇപ്പോൾ പശുക്കൾ കൂട്ടത്തോടെ ചാകാനുണ്ടായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

തെരുവിൽ അലഞ്ഞു നടക്കുന്ന പശുക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29 നാണ് ഹർദയിലെ ഗോശാല പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പശുക്കളുടെ എണ്ണം വർധിച്ചതോടെ അവയുടെ പരിപാലിക്കാനുള്ള അത്രയും സൗകര്യം ഇവിടെയുണ്ടായിരുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായ ഇവിടെ അറുന്നൂറോളം പശുക്കളാണ് ഉണ്ടായിരുന്നത്. ആവശ്യത്തിന് ആഹാരവും വെള്ളവും പോലും മൃഗങ്ങൾക്ക് ലഭ്യമായില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.

Also Read-യു പിയിൽ തോക്കിൻ മുനയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയെ വെറുതെ വിട്ട് പൊലീസ്

പശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് വിരുദ്ധമായ  വിശദീകരണമാണ് അധികൃതരില്‍ നിന്നുണ്ടാകുന്നത്. മഴയും വിശപ്പും മൂലം പതിനഞ്ചോളം പശുക്കൾ ഇവിടെ ചത്തുവെന്നാണ് ഒരു വാദം. എന്നാൽ  ഏതെങ്കിലും വിധത്തിലുള്ള അണുബാധ മൂലമല്ല പശുക്കൾ ചത്തതെന്നാണ് ഇവിടെയെത്തി പരിശോധന നടത്തിയ വെറ്റിനറി ഡോക്ടർ രാജേന്ദ്ര കൗർ പറയുന്നത്. സ്ഥലപരിമിതി മൂലമുള്ള തിക്കിലും തിരക്കിലും വലിയ പശുക്കള്‍ക്കിടയിൽ പെട്ട് ചെറിയ പശുക്കൾ ചത്തുവെന്നാണ് ഡോക്ടറുടെ വിശദീകരണം..

വെറും അ‍ഞ്ച് പശുക്കൾ മാത്രമാണ് ഇവിടെ ചത്തതെന്നാണ് മുൻസിപ്പൽ ചെയർമാൻ വ്യക്തമാക്കിയിരിക്കുന്നത്. ബാക്കി കാണാപ്പെട്ട ശരീര അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് തിന്ന് ചത്ത തെരുവ് പശുക്കളുടെതാകാമെന്നും അദ്ദേഹം പറയുന്നു.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...