• HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ്: 2020ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി

കോവിഡ്: 2020ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി

Civil services preliminary examination postponed | 2020 മെയ് 31ന് പരീക്ഷ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്

exam

exam

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖങ്ങളും സാധ്യമല്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി.) പ്രത്യേക യോഗം വിലയിരുത്തി. രണ്ടാം ഘട്ട ലോക്ക്ഡൗണിന് ശേഷമുള്ള സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു പ്രത്യേക യോഗം.

    TRENDING:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

    ഇതേത്തുടർന്ന് 2020 മെയ് 31ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാക്രമവും മാറ്റി. മെയ് 20ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

    നീട്ടി വച്ച ടെസ്റ്റുകളുടെയും പരീക്ഷകളുടെയും പുതിയ തീയതികള്‍ നിശ്ചയിക്കുമ്പോള്‍, അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും അറിയിപ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും.

    Published by:user_57
    First published: