• HOME
  • »
  • NEWS
  • »
  • india
  • »
  • ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി

പരാതിക്കാരിയെ ഒഴിവാക്കിയുള്ള അന്വേഷണത്തില്‍ എതിര്‍പ്പറിയിച്ച് ജസ്റ്റിസുമാരായ ആര്‍.എസ് നരിമാന്‍, ചന്ദ്രചൂഡ് എന്നിവര്‍ സമിതി അധ്യക്ഷന്‍ എസ്.എ ബോബ്‌ഡെയെ സന്ദര്‍ശിച്ചെന്നായിരുന്നു ഇന്ത്യന്‍ എക്‌സിപ്രസിലെ വാര്‍ത്ത.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയിലെ അന്വേഷണത്തെച്ചൊല്ലി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി. പരാതിക്കാരിയെ ഒഴിവാക്കിയുള്ള അന്വേഷണത്തില്‍ എതിര്‍പ്പറിയിച്ച് ജസ്റ്റിസുമാരായ ആര്‍.എസ് നരിമാന്‍, ചന്ദ്രചൂഡ് എന്നിവര്‍ സമിതി അധ്യക്ഷന്‍ എസ്.എ ബോബ്‌ഡെയെ സന്ദര്‍ശിച്ചെന്നായിരുന്നു ഇന്ത്യന്‍ എക്‌സിപ്രസിലെ വാര്‍ത്ത.

    വാര്‍ത്ത നിരാശാജനകവും യാഥാര്‍ഥ്യവിരുദ്ധവുമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതി സെക്രട്ടറി ജനറല്‍ ആണ് ഇക്കാര്യം നിഷേധിച്ച് വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. അന്വേഷണ സമിതി കാര്യം തീരുമാനിക്കുന്നത് സ്വന്തം നിലയ്‌ക്കെന്നും ജഡ്ജിമാര്‍ സമിതിയെ കണ്ടിട്ടില്ലെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു.

    സുപ്രീംകോടതിയിലെ അഞ്ചാമത്തെ മുതിര്‍ന്ന ജഡ്ജി റോഹിങ്ടണ്‍ നരിമാനും പത്താമത്തെ ജഡ്ജിയായ ഡി.വൈ. ചന്ദ്രചൂഡുമാണ് വിയോജിപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത. ആഭ്യന്തരഅന്വേഷണസമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പരാതിക്കാരി പറയുന്ന കാരണങ്ങള്‍ ഗൗരവമുളളതാണ്. മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നില്ല, സഹായിയായി അഭിഭാഷകനെ അനുവദിക്കുന്നില്ല എന്നിങ്ങനെയായിരുന്നു മുന്‍ജീവനക്കാരിയുടെ പരാതി.

    Also Read 'രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിൽ'; ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ്

    First published: