• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയോധ്യവിധി: ചീഫ് ജസ്റ്റിസ് യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് വിളിപ്പിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 8, 2019, 1:19 PM IST
അയോധ്യവിധി: ചീഫ് ജസ്റ്റിസ് യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു
Illustration by Mir Suhail/News18
  • Share this:
ന്യൂഡൽഹി: അയോധ്യക്കേസിൽ വിധി വരാനിരിക്കെ ശക്തമായ മുന്നൊരുക്കങ്ങളുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശ് ചീഫ്‌സെക്രട്ടറിയെയും പൊലീസ് മേധാവിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിളിച്ചുവരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് വിളിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ച വിധിയുണ്ടാകാനിരിക്കെയാണ് ഈ നീക്കങ്ങൾ.

also read:റെയിൽവെയിൽ യമരാജൻ; ജീവനെടുക്കാനല്ല കൊടുക്കാനാണെന്നു മാത്രം

അയോധ്യ വിധിക്ക് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. സുരക്ഷ വിലയിരുത്താൻ രണ്ട് ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 20 ഓളം താത്കാലിക ജയിലുകളും ഉണ്ടാക്കിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്.

4000 അർധസൈനികരെ യുപിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ക്േന്ദ്രം അറിയിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നവംബർ 17ന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്നാണ് വിവരം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.
First published: November 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...