ന്യൂഡൽഹി: ബലാത്സംഗ കേസുമായി ബന്ധപ്പട്ട് കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ചീഫ് ജസ്റ്റിസ്
എസ്.എ ബോബ് ഡെ. ഇരയെ വിവാഹം കഴിക്കണമെന്ന് കോടതി ഒരിക്കലും നിർദ്ദേശിച്ചിട്ടില്ല. കോടതി എല്ലായ്പ്പോഴും സ്ത്രീകൾക്ക് വലിയ ബഹുമാനം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പരാമർശിച്ചു. ബലാത്സംഗത്തിനിരയായ 14 വയസുകാരിയുടെ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സിജെഐയുടെ പരാമർശം.
ബലാത്സംഗ കേസ് പരിഗണിക്കവെ ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീഫ് ജസ്‌റ്റിസ് നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ തന്നെ അദ്ദേഹം സ്‌ഥാനം രാജി വെക്കണമെന്നുമാണ് വനിതാ സംഘടന നേതാക്കൾ ആവശ്യപ്പെട്ടത്. വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാർ കൗൺസിൽ രംഗത്ത് എത്തിയിരുന്നു.
Also Read
പോക്സോ കേസിലെ 'പ്രതിയോട്' ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീംകോടതിഒരു കൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാർക്കു നേരെ വ്യക്തിപരമായ അക്രമങ്ങൾ നടത്തുകയാണെന്ന് ബാർ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയായിരുന്നു ഇരയെ വിവാഹം കഴിക്കാൻ പോകുകയാണോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ചോദിച്ചത്. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ വിവാഹം കഴിക്കാമെന്ന് ഇരയുടെ കുടുംബവും പ്രതിയും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ പാലിച്ചില്ലെന്ന പരാതിയെ തുടർന്നുണ്ടായ നടപടികളുടെ ഭാഗമായാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ഈ ജാമ്യാപേക്ഷയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത് നൽകുന്ന തെറ്റായ വ്യാഖ്യാനങ്ങൾ കാരണം അർത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Supreme court, CJI Bobde, Rape case Victim,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.