• HOME
  • »
  • NEWS
  • »
  • india
  • »
  • ശബരിമല വീണ്ടും ഉന്നയിക്കാൻ ശ്രമം; വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ശബരിമല വീണ്ടും ഉന്നയിക്കാൻ ശ്രമം; വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

SABARIMALA; ഇന്നലത്തെ ഉത്തരവ് പിൻവലിച്ച് കൂടുതൽ വാദം കേൾക്കണമെന്ന അഭിഭാഷകൻ മാത്യുസ് നേടുമ്പാറയുടെ ആവശ്യം കോടതി തള്ളി

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ശബരിമല പുനപരിശോധന ഹരജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇന്നലത്തെ ഉത്തരവ് പിൻവലിച്ച് കൂടുതൽ വാദം കേൾക്കണമെന്ന അഭിഭാഷകൻ മാത്യുസ് നേടുമ്പാറയുടെ ആവശ്യം കോടതി തള്ളി. അഭിഭാഷകർക്ക് വാദങ്ങൾ എഴുതി നൽകാം എന്ന് കോടതി പറഞ്ഞു. എഴുതി നൽകുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ വീണ്ടും തുറന്ന കോടതിയിൽ വാദത്തിന് അവസരം നൽകാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടിയാണ് മാത്യുസ് നേടുമ്പാറ കേസ് ഇന്നും കോടതിയിൽ ഉന്നയിച്ചത്.

    ശബരിമല: സുപ്രീംകോടതിയിലെ പഞ്ച് ഡയലോഗുകൾ

    തന്നോട് ചീഫ് ജസ്റ്റിസ് മോശമായി പെരുമാറിയെന്നും വാദത്തിന് അവസരം നൽകണമെന്നും മാത്യൂസ് നെടുമ്പാറ ആവർത്തിച്ചെങ്കിലും കോടതി അനുവദിച്ചില്ല. എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറഞ്ഞു ചിഫ് ജസ്റ്റിസ് അഭിഭാഷകനെ താക്കീത് ചെയ്യുകയും ചെയ്‌തു.
    First published: