• HOME
  • »
  • NEWS
  • »
  • india
  • »
  • Chief Justice of India | നിയമരംഗത്ത് 100 വർഷം; കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്

Chief Justice of India | നിയമരംഗത്ത് 100 വർഷം; കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്

64 കാരനായ യു.യു. ലളിത് 74 ദിവസം മാത്രമാണ് ഈ സ്ഥാനത്തിരിക്കുക. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 100 ദിവസത്തില്‍ താഴെ മാത്രം കാലാവധിയുള്ള ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആറാമത്തെ തലവനാണ് അദ്ദേഹം.

  • Last Updated :
  • Share this:
    ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ്, ജസ്റ്റിസ് യു യു ലളിതിന്റെ (CJI UU Lalit) മുത്തച്ഛന്‍ രംഗനാഥ് ലളിത് (Ranganath Lalit ) സോലാപൂരില്‍ (Solapur) അഭിഭാഷകനായിരുന്നു. ഈ പാരമ്പര്യത്തില്‍ നിന്ന് വളര്‍ന്ന് വന്നാണ് ഇന്ന്‌ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് യു യു ലളിതിന്റെ പിതാവ് ഉമേഷ് രംഗനാഥ് ലളിത്തും ( Umesh Ranganath Lalit) പങ്കെടുത്തിരുന്നു.

    സത്യപ്രതിജ്ഞയ്ക്ക് ശേഷം യു യു ലളിത്, പിതാവ് ഉമേഷ് രംഗനാഥ് ലളിതിന്റെ അനുഗ്രഹം വാങ്ങിയത് ചടങ്ങില്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഇദ്ദേഹം അഭിഭാഷകനായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നത്.

    പിതാവിന് പുറമെ, സദസ്സില്‍ ജസ്റ്റിസ് ലളിതിന്റെ ഭാര്യ അമിത ലളിത്തും അവരുടെ രണ്ട് മക്കളായ ഹര്‍ഷാദും ശ്രേയാഷും പങ്കെടുത്തിരുന്നു. ജസ്റ്റിസ് ലളിതിന്റെ ഭാര്യ അമിത നോയിഡയില്‍ സ്‌കൂള്‍ നടത്തുകയാണ്. രണ്ട് മക്കളും എന്‍ജിനീയറിംഗ് ബിരുദധാരികളാണെങ്കിലും ശ്രേയഷ് ലളിത് പിന്നീട് അച്ഛന്റെ പാതയായ നിയമപഠനം തിരഞ്ഞെടുക്കുകയായിരുന്നു. ശ്രേയാഷിന്റെ ഭാര്യ രവീണയും അഭിഭാഷകയാണ്. ഗവേഷകനായി ജോലി ചെയ്യുന്ന ഹര്‍ഷാദ് ലളിത് ഭാര്യ രാധികയ്ക്കൊപ്പം യുഎസിലാണ് താമസിക്കുന്നത്.

    Also Read- ജസ്റ്റിസ് യു.യു ലളിത് 49-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

    64 കാരനായ യു.യു. ലളിത് 74 ദിവസം മാത്രമാണ് ഈ സ്ഥാനത്തിരിക്കുക. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 100 ദിവസത്തില്‍ താഴെ മാത്രം കാലാവധിയുള്ള ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആറാമത്തെ തലവനാണ് അദ്ദേഹം. ജസ്റ്റിസ് ലളിതിന് ശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുക.

    1957 നവംബര്‍ 9 ന് മഹാരാഷ്ട്രയിലെ സോലാപൂരില്‍ ജനിച്ച ജസ്റ്റിസ് യു യു ലളിത് പിതാവിന്റെ ഉയര്‍ച്ച കണ്ടാണ് വളര്‍ന്നത്. പിതാവ് യു.ആര്‍.ലളിത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന ജസ്റ്റിസ് ലളിത് 1983 ജൂണിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. ക്രിമിനല്‍ നിയമത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1983 മുതല്‍ 1985 വരെ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ബോംബെ ഹൈക്കോടതിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ തുടര്‍ന്ന്, 1986 മുതല്‍ 1992 വരെ അന്നത്തെ ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ സോളി സൊറാബ്ജിയുടെ ചേംബറിലും അദ്ദേഹം ജോലി ചെയ്തിരുന്നു.

    ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിന് ബിജെപി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗിന് വേണ്ടിയും 1998-ലെ മാൻവേട്ട കേസില്‍ നടന്‍ സല്‍മാന്‍ ഖാന് വേണ്ടി ഹാജരായാതും അദ്ദേഹമായിരുന്നു. ഇതിന് പുറമെ, ജൂലൈയില്‍, ഒളിവില്‍പ്പോയ വ്യവസായി വിജയ് മല്യയെ നാല് മാസം തടവിനും 2,000 രൂപ പിഴയ്ക്കും ശിക്ഷിച്ച ബെഞ്ചിലെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ലളിത്. ഇതിന് പുറമെ, 2017 ഓഗസ്റ്റില്‍ മുത്തലാഖ് എന്ന ആചാരം നിരോധിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.

    നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായായും പ്രവർത്തിച്ചിട്ടുണ്ട്. 2ജി അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു.

    Also Read-Justice UU Lalit | ജസ്റ്റിസ് യു.യു. ലളിത്തിന്റെ  സുപ്രധാന വിധികളറിയാം

    അതേസമയം, വ്യക്തതയോടെ നിയമം നടപ്പിലാക്കുക എന്നതാണ് പരമോന്നത നീതിപീഠത്തിന്റെ ധര്‍മ്മമെന്നും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിന് കഴിയുന്നത്ര നേരത്തെ ബെഞ്ചുകള്‍ സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ് സി ബി എ) സംഘടിപ്പിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെ  അദ്ദേഹം പറഞ്ഞിരുന്നു.
    Published by:Rajesh V
    First published: