• HOME
  • »
  • NEWS
  • »
  • india
  • »
  • EXCLUSIVE 'ഞങ്ങള്‍ പിടികൂടിയ തീവ്രവാദിയെ ബി.ജെ.പി പാകിസ്ഥാന് വിട്ടുകൊടുത്തു'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

EXCLUSIVE 'ഞങ്ങള്‍ പിടികൂടിയ തീവ്രവാദിയെ ബി.ജെ.പി പാകിസ്ഥാന് വിട്ടുകൊടുത്തു'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Loksabha Election 'കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി. കോണ്‍ഗ്രസ് അന്ന് തീവ്രവാദം ഇല്ലാതാക്കിയെങ്കില്‍ ഇന്ന് മോദി വീണ്ടും തീവ്രവാദികള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്.' 

രാഹുൽ ഗാന്ധി ന്യൂസ് 18 -ന്
 അനുവദിച്ച പ്രത്യേക അഭിമുഖം.

രാഹുൽ ഗാന്ധി ന്യൂസ് 18 -ന് അനുവദിച്ച പ്രത്യേക അഭിമുഖം.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: രാജ്യ സുരക്ഷയിലുണ്ടായ വീഴ്ചകളും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത നടപടിയിലും ബി.ജെ.പിയെ അതിരൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. CNN-NEWS18-ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ ആ‍ഞ്ഞടിച്ചത്.

    'പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സിആര്‍പിഎഫ് ജവാന്‍മാരുടെ സുരക്ഷയാക്കായി എന്തെങ്കിലും ചെയ്‌തെന്നു പ്രധാനമന്ത്രിക്ക് ആത്മാര്‍ഥതയോടെ പറയാനാകുമോ? തീവ്രവാദികളെ ആരാണ് പകിസ്ഥാന് കൈമാറിയത്? കോണ്‍ഗ്രസല്ല ജയ്ഷ് ഇ മുഹമ്മദിന് പണം നല്‍കിയത് ബി.ജെ.പിയുടെ മന്ത്രിയാണ്. ഞങ്ങള്‍ തീവ്രവാദികളെ പിടിച്ചു. ബി.ജെ.പി മന്ത്രി മോചിപ്പിച്ചു.' - രാഹുല്‍ പറഞ്ഞു.

    ജയ്ഷ് ഇ മുഹമ്മദ് തവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം.

    'കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി. കോണ്‍ഗ്രസ് അന്ന് തീവ്രവാദം ഇല്ലാതാക്കിയെങ്കില്‍ ഇന്ന് മോദി വീണ്ടും തീവ്രവാദികള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്.'  വാഗ്ദാന ലംഘനം നടത്തിയ മോദിക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും സുല്‍ത്താന്‍പൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന പ്രഖ്യാപനം പോലും പാലിക്കാന്‍ മോദിക്ക് സാധിച്ചില്ല. 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

    രാജ്യത്തെ കര്‍ഷകരും ഇടത്തരം കച്ചവടക്കാരുമൊക്കെ പ്രതിസന്ധിയിലാണെന്നു പ്രധാനമന്ത്രിക്ക് നന്നായി അറിയാം. അത് മോദിയുടെ ആത്മവിശ്വാസം കെടുത്തുന്ന ഘടകങ്ങളാണ്. പ്രസംഗത്തിനിടെ വാക്കുകള്‍ നഷ്ടപ്പെടുന്ന മോദിക്ക് ടെലി പ്രോംപ്റ്ററുകളാണ് രക്ഷകരാകുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ 22 ലക്ഷം യുവാക്കള്‍ക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍ നല്‍കും.

    '15 ലക്ഷം നല്‍കാമെന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ല. അഞ്ചു വര്‍ഷം കൊണ്ട് 3,60,000 രൂപ നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.'-  രാഹുല്‍ ഗാന്ധി പറഞ്ഞു.

    Also Read റോഡ് ഷോയ്ക്കിടെ യുവാവ് കെജരിവാളിന്റെ മുഖത്തടിച്ചു

    First published: