തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

തൃണമൂൽ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകനായ പിയാരുൾ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്

news18
Updated: April 23, 2019, 5:01 PM IST
തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
News 18
  • News18
  • Last Updated: April 23, 2019, 5:01 PM IST
  • Share this:
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോളിംഗിനിടെ ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മൂർഷിതബാദിലെ ഭഗവൻഗോളയിലെ പോളിംഗ് ബൂത്തിലാണ് സംഭവം.

also read: Lok Sabha Election Voting: പാലക്കാട്ട് NDA സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും മറച്ചതായി പരാതി

തൃണമൂൽ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകനായ പിയാരുൾ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.

പോളിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ബംഗാളിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ബുനിയദ്പൂരിൽ പോളിംഗ് ഏജന്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാബുലാൽ മുർമുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതിനിടെ ഹിന്ദു ഗ്രാമങ്ങളിലെ വോട്ടർമാരെ ത്രിണമൂൽ ഭീഷണിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ഇതു സംബന്ധിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
First published: April 23, 2019, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading