വാലന്റൈൻസ് ദിനാഘോഷത്തിൽ തീറ്റമത്സര വേദിയെ ചൊല്ലി തർക്കം; എറണാകുളം ലോ കോളേജില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം

വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് കോളേജ് കാമ്പസിലെ പൊതു ഇടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

News18 Malayalam | news18
Updated: February 14, 2020, 6:11 PM IST
വാലന്റൈൻസ് ദിനാഘോഷത്തിൽ തീറ്റമത്സര വേദിയെ ചൊല്ലി തർക്കം; എറണാകുളം ലോ കോളേജില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം
എറണാകുളം ലോ കോളേജില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം
  • News18
  • Last Updated: February 14, 2020, 6:11 PM IST
  • Share this:
കൊച്ചി: വാലന്റൈൻസ് ദിനാഘോത്തിനിടെ എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് കോളേജ് കാമ്പസിലെ പൊതു ഇടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യൂണിയന്റെ  വാലന്റൈൻസ് ആഘോഷങ്ങൾക്കായി സ്ഥലത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എസ്എഫ്ഐ അവകാശപ്പെടുന്നു. ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ തീറ്റ മത്സരം എന്നപേരിൽ കെഎസ്‌യു പ്രവർത്തകർ സ്ഥലത്തേക്ക്  അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് എസ്എഫ്ഐ വാദം.

ALSO READ: 'പരീക്ഷ എഴുതാൻ അനുവദിക്കണം'; അലൻ ഹൈക്കോടതിയിൽ

എന്നാൽ തങ്ങളുടെ തീറ്റമത്സരം എസ്എഫ്ഐ അലങ്കോലപ്പെടുത്തി എന്നാണ് കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നത്. പത്തോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കെ.എസ്.യു വിദ്യാര്‍ത്ഥികളുടെ തലയ്ക്കും കൈയ്ക്കും സാരമായി പരുക്കേറ്റു.

സംഘര്‍ഷത്തിന് കാരണക്കാര്‍ മറുപക്ഷമാണെന്നാണ് ഇരുവിഭാഗത്തിന്റേയും വാദം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നഗരത്തില്‍ പ്രകടനം നടത്തി. രണ്ടു കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു
First published: February 14, 2020, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading