നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി സംഘർഷം: മരണസംഖ്യ ഏഴായി; സംഘർഷം ആസൂത്രിതമെന്ന് കേന്ദ്ര സർക്കാർ

  ഡൽഹി സംഘർഷം: മരണസംഖ്യ ഏഴായി; സംഘർഷം ആസൂത്രിതമെന്ന് കേന്ദ്ര സർക്കാർ

  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

  Delhi Violence

  Delhi Violence

  • Share this:
   ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ സംഘർഷം തുടരുന്നു. ആറ് നാട്ടുകാരും ഒരു പോലീസ് കോൺസ്റ്റബിളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. അമ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

   ഷാഹിദ്, മുഹമ്മദ് ഫുർകാൻ, രാഹുൽ സോളങ്കി, നിസാം, എന്നിവരാണ് മരിച്ച തദ്ദേശീയർ. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഹെഡ് കോൺസ്റ്റബിൾ രതൻ ലാൽ(42) ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ.

   അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നതിനിടെയാണ് സംഘർഷത്തിൽ രാജ്യതലസ്ഥാനം സ്തംഭിച്ചിരിക്കുന്നത്. പ്രദേശത്ത് പത്തിടങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫ്രാബാദ് അടങ്ങുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിലെ പല ഭാഗങ്ങളിലും യുദ്ധസമാന സാഹചര്യമാണുള്ളത്. രാത്രിയാകെ സംഘർഷഭരിതമായിരുന്നു വടക്കു കിഴക്കൻ ഡൽഹി.

   പലയിടങ്ങളിലും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടി. അതിനിടയിൽ വെടിവയ്പുണ്ടായി. പൊലീസ് സാന്നിധ്യത്തിൽ ഒരാൾ വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി പ്രഖ്യാപിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകളും അടച്ചു.

   ALSO READ: സംഘർഷമൊഴിയാതെ തലസ്ഥാനം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

   സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ സന്ദർശനം തുടരുമ്പോൾ സംഘർഷമുണ്ടായത് ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി ആരോപിച്ചു.

   എന്നാൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. അക്രമത്തെ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും അപലപിച്ചു.

   സംഘർഷം തുടരുന്ന മേഖലകളിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം. അക്രമികളെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് കർശന നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.
   First published:
   )}