നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

  മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

  വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചപ്പോൾ പ്രതിയും കുറ്റം സമ്മതിച്ചു. പ്രതിയെ ജയിലിൽ അടച്ചു.

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ഗ്രാമത്തിൽ മൂന്നാം ക്ലാസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു. ബന്ധുവും വിവാഹിതനുമായ ഇരുപത്തിയാറുകാരനായ യുവാവാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്.

   മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അവളുടെ വീടിന്റെ സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബന്ധുവായ യുവാവ് അവിടെ എത്തിയത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുഞ്ഞിനെ അയാൾ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

   വനിതാ ഡോക്ടറുടെ കുളിമുറിയിൽ അസാധാരണവെളിച്ചം; ഒളിക്യാമറ വെച്ചതിന് ന്യൂറോളജിസ്റ്റ് അറസ്റ്റിൽ

   സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഐ പി സി സെക്ഷനിലെ പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അമ്മയുടെ സാന്നിധ്യത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

   വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചപ്പോൾ പ്രതിയും കുറ്റം സമ്മതിച്ചു. പ്രതിയെ ജയിലിൽ അടച്ചു.

   പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; കൈയും കാലും കെട്ടി അർദ്ധനഗ്നയായ നിലയിൽ കണ്ടെത്തി

   ഉത്തർപ്രദേശ്: പതിനാറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാൽ, തട്ടിക്കൊണ്ടു പോയ യുവതിയെ ഞായറാഴ്ച അർദ്ധനഗ്നയായ നിലയിൽ കണ്ടെത്തി. കൈയും കാലും കെട്ടിയിട്ട നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മേൻപുരി ജില്ലയിലെ ബിച്വ മേഖലയിലാണ് യുവതിയെ ഈ നിലയിൽ കണ്ടെത്തിയത്.

   വെള്ളിയാഴ്ച മുതൽ അടുത്ത മൂന്നു ദിവസത്തേക്ക് മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, പെൺകുട്ടിയെ കണ്ടെത്തിയതിനു ശേഷം പരാതി നൽകിയിട്ടും പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തെ പൊലീസ് തള്ളിക്കളഞ്ഞു.

   ജൂലൈ ഒമ്പതാം തിയതി പ്രദേശത്തെ ഒരു സംഘം യുവാക്കൾ ചേർന്ന് തന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരൻ പറഞ്ഞു. അതേസമയം, പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊലീസ് സഹോദരിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും സഹോദരൻ പറഞ്ഞു.

   തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞിട്ടും സഹോദരി തിരികെ വന്നില്ല. ഇതിനെ തുടർന്ന് തങ്ങൾ അവൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സഹോദരൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അവഗണിക്കുകയായിരുന്നെന്നും കേസ് കാര്യമായി പരിഗണിച്ചില്ലെന്നും സഹോദരൻ പറഞ്ഞു.
   Published by:Joys Joy
   First published:
   )}