• HOME
 • »
 • NEWS
 • »
 • india
 • »
 • ഛര്‍ദ്ദിക്കാനായി സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേയ്ക്ക് ഇട്ടു;പോസ്റ്റില്‍ തലയിടിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

ഛര്‍ദ്ദിക്കാനായി സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേയ്ക്ക് ഇട്ടു;പോസ്റ്റില്‍ തലയിടിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

അപകടം നടന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

 • Share this:
  ലക്നൗ: ഓടുന്ന സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്.ഉത്തര്‍പ്രദേശിലെ (UP) ഗാസിയാബാദില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.ഗാസിയാബാദ് ദയാവതി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസുകാരന്‍ അനുരാഗ് ഭരദ്വാജാണ് അപകടത്തില്‍ മരിച്ചത്.

  ബസില്‍ വച്ച് അസ്വസ്ഥത തോന്നിയ കുട്ടി ഛര്‍ദ്ദിക്കാനായി തല പുറത്തേയ്ക്ക് ഇടുകയായിരുന്നു. ഈ സമയത്ത് ഡ്രൈവര്‍ വാഹനം വളച്ചപ്പോള്‍  റോഡരികിൽ  നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിക്കുകയായിരുന്നു. അപകടം നടന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

  അപകടം നടന്നതിന് പിന്നാലെ  ഓടി രക്ഷപ്പെട്ടെ ഡ്രൈവറെയും ഹെല്‍പ്പറെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഉടമ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബസില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

  Vigilantism | നിയമം നടപ്പിലാക്കാൻ 'സംരക്ഷകരെ' ആവശ്യമില്ല; രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

  സമാന്തര നീതിന്യായ വ്യവസ്ഥയുമായി ജനങ്ങൾ ജാഗ്രതാസംഘങ്ങളായി നിയമം കയ്യിലെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി (Gujrat HC). നിയമം നടപ്പാക്കുന്നതിന് രാജ്യത്ത് കൃത്യമായ സംവിധാനം നിലനിൽക്കുന്നുണ്ട്. അതിനായി ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ അതിനെ മറികടന്ന് ചില ആളുകൾ നിയമപാലകരായി തുനിഞ്ഞിറങ്ങുന്ന അവസ്ഥയുണ്ട്. 'സംരക്ഷകർ' എന്ന വ്യാജേന അവർ തന്നെ നിയമപാലനം നടത്താൻ ശ്രമിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

  സർക്കാർ ഉദ്യോഗസ്ഥരാണെന്ന വ്യാജേന മൃഗങ്ങളെ കയറ്റിയ വാഹനം തടഞ്ഞ് പണം ഈടാക്കാൻ ശ്രമിച്ചുവെന്ന പരാതി പരിഗണിക്കവേ ജഡ്ജിയായ ജസ്റ്റിസ് നിഖിൽ കരിയലാണ് വിമർശനം ഉന്നയിച്ചത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രാജ്കോട്ട് സ്വദേശിയായ നരേഷ് കടിയൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിയമം കയ്യിലെടുക്കൽ, സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നരേഷിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  Also Read- ആദിവാസി യുവതിയെ മൂന്ന് കിലോമീറ്ററോളം തോളിലേന്തി ബന്ധുക്കൾ; ആശുപത്രിയിലെത്തിയത് ദുർഘടവഴികൾ താണ്ടി

  2020 ജൂണിൽ നടന്ന സംഭവങ്ങളാണ് കേസിലേക്ക് വഴിവെച്ചത്. ഗ്രേറ്റ് ഗോൾഡൻ സർക്കസ് ഉടമയായ അൻവർ ജോൺ ആണ് പരാതിക്കാരൻ. അൻവർ ജോണിൻെറ സർക്കസ് കൂടാരത്തിലെ രണ്ട് ആനകളെ ഒരു ട്രക്കിൽ കയറ്റി കൊണ്ടു പോവുമ്പോൾ ഭവിൻ പട്ടേൽ എന്ന വ്യക്തിയും സംഘവും ചേർന്ന് തടഞ്ഞു. അഹമ്മദാബാദിൽ നിന്ന് ജാംനഗറിലേക്കായിരുന്നു ആനകളെ കൊണ്ടു പോയിരുന്നത്. ആനകളെ ഇത്തരത്തിൽ പരസ്യമായി ട്രക്കിൽ കൊണ്ടുപോവുന്നത് നിയമലംഘനമാണെന്നാണ് ഭവിൻ പട്ടേൽ പറഞ്ഞത്.

  വണ്ടി മുന്നോട്ട് പോവണമെങ്കിൽ രണ്ട് ലക്ഷം രൂപ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഉദ്യേഗസ്ഥരാണെന്ന വ്യാജേനയായിരുന്നു ഭീഷണിപ്പെടുത്തൽ. അൻവർ ജോണിൻെറ സഹായികൾ ഭീഷണിക്ക് വഴങ്ങുന്നില്ലെന്ന് വന്നതോടെ നരേഷ് കടിയനെ ഫോണിൽ വിളിച്ചു. രണ്ട് ലക്ഷം പോര, 5 ലക്ഷം രൂപ വേണമെന്ന് നരേഷ് ആവശ്യപ്പെടു. പണം തന്നില്ലെങ്കിൽ ആനകളെ ജപ്തി ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിൽ അൻവർ ജോണിൻെറ പരാതിയിൽ പോലീസ് കേസെടുത്തു.

  മൃഗങ്ങളെ ഇങ്ങനെ പരസ്യമായി ട്രക്കിൽ കൊണ്ട് പോവുന്നത് ശരിയല്ലെന്നായിരുന്നു കേസ് പരിഗണിക്കവേ നരേഷ് കടിയൻെറ അഭിഭാഷകൻെറ വാദം. സംഭവസ്ഥലത്ത് നരേഷ് ഇല്ലായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഇത്തരം ജാഗ്രതാസംഘങ്ങൾ സമാന്തര നീതിന്യായ വ്യവസ്ഥ ഉണ്ടാക്കുകയാണെന്ന് ജസ്റ്റിസ്നിഖിൽ കരിയൽ അഭിപ്രായപ്പെട്ടു. "ഇത്തരം സംഘങ്ങളെ നിലയ്ക്ക് നിർത്തണം. രാജ്യത്ത് നിയമം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. അവർ അവരുടെ ജോലി ചെയ്തു കൊള്ളും. നിയമപരമായിട്ടല്ല കാര്യങ്ങൾ നടക്കുന്നതെന്ന് തോന്നിയാൽ നിയമപാലകരെ വിവരമറിയിക്കുക. അല്ലാതെ ജാഗ്രതാ സംഘങ്ങൾ ചമഞ്ഞ് കുറ്റകൃത്യങ്ങൾ നടത്തുകയല്ല വേണ്ടത്," അദ്ദേഹം വ്യക്തമാക്കി.

  നിയമലംഘനം നിയമപാലകരുടെ അടുത്തെത്തിക്കുന്നതോടെ സാധാരണ പൗരൻെറ ജോലി തീ‍ർന്നു. നിയമപരമായി കാര്യങ്ങൾ തീ‍ർപ്പാക്കേണ്ടതിന് വേറെ സംവിധാനങ്ങളുണ്ട്. ട്രക്ക് വഴിയിൽ തടഞ്ഞുനി‍ർത്തി നിയമം കയ്യിലെടുക്കാൻ എന്ത് അധികാരമാണുള്ളതെന്ന് കോടതി നരേഷിൻെറ അഭിഭാഷകനോട് ചോദിച്ചു.
  Published by:Jayashankar Av
  First published: