HOME » NEWS » India » CLASS 5 8 AND 10 STUDENTS TO BE PROMOTED WITHOUT EXAM IN PUNJAB GH

പരീക്ഷയെഴുതേണ്ട; 5, 8, 10 ക്ലാസ് വിദ്യാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കും: പഞ്ചാബ് മുഖ്യമന്ത്രി

നിലവിൽ 12ാം ക്ലാസ് പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: April 15, 2021, 3:52 PM IST
പരീക്ഷയെഴുതേണ്ട; 5, 8, 10 ക്ലാസ് വിദ്യാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കും: പഞ്ചാബ് മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
  • Share this:
ചണ്ഡീഗഢ്: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 5, 8, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷ എഴുതാതെ തന്നെ വിജയികളായി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 12ാം ക്ലാസ് പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അമരിന്ദർ പരീക്ഷ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏപ്രിൽ 30 വരെ അടച്ചിട്ടിരിക്കുകയാണെന്നറിയിച്ച മുഖ്യമന്ത്രി പുതിയ തീരുമാനം 11-20 പ്രായമുള്ള പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഏറെ ആശ്വാസം നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം നാല് വിഷയങ്ങളുടെ പരീക്ഷ ആദ്യമേ കഴിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കൾക്ക് അവശേഷിക്കുന്ന വിഷയത്തിന്റെ മാർക്ക് മറ്റ് പേപ്പറുകളിലേതിന് ആനുപാതികമായി നിശ്ചയിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. അവശേഷിക്കുന്ന പരീക്ഷ അവഗണിച്ചായിരിക്കും ഫലം പ്രഖ്യാപിക്കുക. എന്നാൽ, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ റിസൽട്ട് പ്രീബോഡ് പരീക്ഷയുടേയോ അല്ലെങ്കിൽ ഇന്റേണൽ അസസ്മെന്റിയോ അടിസ്ഥാനത്തിൽ നിർണ്ണയിക്കാ൯ വിദ്യാഭ്യാസ ബോർഡിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആഴ്ച തുടക്കത്തിൽ സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയ അമരീന്ദർ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിക്കാനും 12 ാം ക്ലാസ് പരീക്ഷ നീട്ടിവെക്കാനുമുള്ള സർക്കാർ തീരുമാനത്തിൽ സംതൃപ്തി അറിയിച്ചു.

Also Read-COVID 19| സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഉന്നതതലയോഗം

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓപി സോണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, ചീഫ് സെക്രട്ടറി വിനി മാഹാജ൯, ഡിജിപി ദി൯കർ ഗുപ്ത, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഇന്നലെയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിക്കുക.

Also Read-വിധിന്യായത്തിൽ സംസ്കൃത ശ്ലോകങ്ങളും ഗസലുകളും; ജഡ്ജിയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പരീക്ഷ സംബന്ദിച്ച തീരുമാനം എടുത്തിരുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്നും യോഗം തീരുമാനിച്ചിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച മാനദണ്ഡം ബോര്‍ഡ് പിന്നീട് രൂപീകരിക്കും.

പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. കോവിഡ് രണ്ടാം തരംഗം അതി ശക്തമായ സാഹചര്യത്തില്‍ മെയ് മാസത്തില്‍ പരീക്ഷകള്‍ നടത്തുനത് പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി.

സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു.
Published by: Naseeba TC
First published: April 15, 2021, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories