• HOME
  • »
  • NEWS
  • »
  • india
  • »
  • വിരമിക്കാൻ ഹെലികോപ്ടറിൽ പറന്നെത്തി; ക്ലാസ് ഫോർ ജീവനക്കാരനിത് സ്വപ്നസാഫല്യം

വിരമിക്കാൻ ഹെലികോപ്ടറിൽ പറന്നെത്തി; ക്ലാസ് ഫോർ ജീവനക്കാരനിത് സ്വപ്നസാഫല്യം

'രാഷ്ട്രീയക്കാർ ഹെലികോപ്ടറുകളിൽ വന്നിറങ്ങുന്നത് കുട്ടിക്കാലം മുതൽക്കേ കണ്ടിട്ടുണ്ട്. അന്നുമുതൽ ഒരു ഹെലികോപ്ടർ യാത്ര ഞാൻ ആഗ്രഹിച്ചിരുന്നു'

kude ram-helicopter

kude ram-helicopter

  • Last Updated :
  • Share this:
    ഫരീദാബാദ്: വിരമിക്കുന്ന ദിവസം ഹെലികോപ്ടറിലൊന്ന് ചുറ്റിയടിക്കണം. ഫരീദാബാദിനടുത്ത് സദ്പുര ഗ്രാമത്തിലെ ഹയർസെക്കൻഡറി സ്കൂൾ ക്ലാസ് ഫോർ ജീവനക്കാരനായ കുദേ റാമിന്‍റെ ആഗ്രഹമായിരുന്നു ഇത്. നാൽപ്പത് വർഷം നീണ്ട സർവ്വീസ് കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ സ്വപ്നസാഫല്യമെന്നോണം ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുദേ റാമിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ സ്കൂളിലെ ജീവനക്കാരും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ കൈകോർത്തു.

    സഹോദരനൊപ്പം രാജാ ജയ്ത് സിങ് മൈതാനത്തുനിന്ന് സ്വന്തം ഗ്രാമമായ സത്പുരയിലേക്കാണ് കുദേ റാം ഹെലികോപ്ടറിൽ സഞ്ചരിച്ചത്. അവസാനദിവസം ഗംഭീര സ്വീകരണമാണ് കുദേ റാമിന് സ്കൂളിൽ ഒരുക്കിയത്. വെള്ള കുർത്തയും പൈജാമയും ധരിച്ചെത്തിയ കുദേ റാമിനെ പുഷ്പവൃഷ്ടിയോടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

    'രാഷ്ട്രീയക്കാർ ഹെലികോപ്ടറുകളിൽ വന്നിറങ്ങുന്നത് കുട്ടിക്കാലം മുതൽക്കേ കണ്ടിട്ടുണ്ട്. അന്നുമുതൽ ഒരു ഹെലികോപ്ടർ യാത്ര ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴത് സാധിച്ചിരിക്കുന്നു. ഒരുപാട് അഭിമാനം തോന്നുന്നു ഈ നിമിഷം'- കുദേ റാം പറഞ്ഞു.

    മാസങ്ങൾ നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് വളരെ ഗംഭീരമായ ഒരു വിരമിക്കൽ കുദേ റാമിനായി ഒരുക്കിയത്. ഇതിനായി 3.25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പ്രത്യേക അനുമതി തേടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ്, പൊലീസ്, അഗ്നിശമനവിഭാഗം, വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളിൽനിന്ന് മുൻകൂർ അനുമതി തേടിയത്. കുദേറാമിന്‍റെ വിരമിക്കൽ ചടങ്ങിനുശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തിൽപ്പെട്ട 24 പേർ ഗ്രാമത്തിലൂടെ ഹെലികോപ്ടറിൽ സഞ്ചരിക്കുകയും ചെയ്തു.
    First published: