ചെന്നൈ: സ്കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാഥി മരിച്ചു. മറന്നു വെച്ച ബാഗ് എടുക്കാന്‍ തിരികെ എത്തിയപ്പോള്‍ പിന്നിലോട്ടെടുത്ത വാന്‍ കയറിയിറങ്ങുകയായിരുന്നു. ആഴ്വാര്‍ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ്(8) മരിച്ചത്.
സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വാനില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയുടെ മേല്‍ കയറുകയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വളസരവാക്കം പൊലീസ് കേസെടുത്തു.
ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്ത് നിന്നുവന്ന കാറാണ് ബൈക്കില്‍ ഇടിച്ചത്. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇവര്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപകടം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.