നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കർണാടകയിലും സ്കൂളുകൾ തുറക്കുന്നു; 9 മുതൽ 12 വരെ ക്ലാസുകൾ ഓഗസ്റ്റ് 23 ന് ആരംഭിക്കും

  കർണാടകയിലും സ്കൂളുകൾ തുറക്കുന്നു; 9 മുതൽ 12 വരെ ക്ലാസുകൾ ഓഗസ്റ്റ് 23 ന് ആരംഭിക്കും

  രണ്ട് ഘട്ടങ്ങളിലായി സ്കൂളുകൾ തുറക്കാനാണ് പദ്ധതി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളുരു: തമിഴ്നാടിന് പിന്നാലെ കർണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് വീണ്ടും ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ തുടങ്ങും.

   മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി സ്കൂളുകൾ തുറക്കാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 9,10, 11, 12 ക്ലാസുകൾ ഓഗസ്റ്റ് 23 മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥികളെ രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുക.

   അതേസമയം, പ്രൈമറി വിദ്യാർത്ഥികളുടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഓഗ്സ്റ്റ് അവസാന ആഴ്ച്ചയോടെ തീരുമാനിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം.

   Also Read- കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

   കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായും വാർത്താ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.

   കർണാടകയിലെ മുഴുവൻ ജില്ലകളിലും തുടരുന്ന രാത്രി കർഫ്യൂ സമയം ദീർഘിപ്പിക്കാനും തീരുമാനമായി. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഇത് രാത്രി 9 മുതൽ ആക്കാനാണ് തീരുമാനം.
   Also Read- കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് കുറയ്ക്കണം; ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി

   തമിഴ്നാട്ടിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

   അതേസമയം, കേരളത്തില്‍ ഇന്നലെ 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Naseeba TC
   First published:
   )}