ഇന്റർഫേസ് /വാർത്ത /India / Clean India Drive| ക്ലീൻ ഇന്ത്യ ഡ്രൈവ്; രാജ്യവ്യാപക ശുചീകരണ പരിപാടിയുമായി കേന്ദ്രം; പ്രഖ്യാപനവുമായി അനുരാഗ് ഠാക്കൂർ

Clean India Drive| ക്ലീൻ ഇന്ത്യ ഡ്രൈവ്; രാജ്യവ്യാപക ശുചീകരണ പരിപാടിയുമായി കേന്ദ്രം; പ്രഖ്യാപനവുമായി അനുരാഗ് ഠാക്കൂർ

Minister Anurag Thakur

Minister Anurag Thakur

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന അവസരത്തിൽ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • Share this:

രാജ്യവ്യാപക ശുചീകരണ പരിപാടിയുടെ പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. പ്രധാനമായും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യ ശുചീകരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 2021 ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'ക്ലീൻ ഇന്ത്യ ഡ്രൈവ്' എന്ന ഈ പരിപാടി രാജ്യവ്യാപകമായാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന അവസരത്തിൽ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും 'തീരുമാനങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് ' ('Sankalp Se Siddhi') എന്ന ലക്ഷ്യം നേടാൻ സഹായിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള  മാലിന്യങ്ങൾ ശേഖരിക്കുകയും, 'വേസ്റ്റ് ടു വെൽത്ത്' മാതൃകയിൽ സംസ്കരിക്കുകയും ചെയ്യുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. "ശുചിത്വമുള്ള ഇന്ത്യ: സുരക്ഷിത ഇന്ത്യ" എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി  ഉദ്ദേശിക്കുന്നത്.

പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ, തല്പര കക്ഷികൾ മുതലായവർക്ക് ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാം:

https://docs.google.com/forms/d/e/1FAIpQLSfnk5KMQ_bvtk1cFe56oCya0p3semGoKY5vEOJDdPtxzWAdaA/viewform

PM Modi in Mann ki Baat | 'കോവിഡ് വാക്സിൻ സുരക്ഷാവലയത്തിൽനിന്ന് ഒരാൾ പോലും പുറത്താകരുത്': പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് വാക്സിൻ സുരക്ഷാവലയത്തിൽനിന്ന് ഒരാൾ പോലും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൺപത്തിയൊന്നാമത് മൻ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാക്‌സിന്‍ എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .

പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനുശേഷവും ആവശ്യമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്, കോവിഡ് മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ ടീം ഇന്ത്യ ഒരിക്കൽ കൂടി പതാകവാഹകരാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. ലോക നദികളുടെ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പരാമർശങ്ങളിൽ, നമ്മുടെ നദികളെ മലിനരഹിതമായി നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഖാദി ഉൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

First published:

Tags: Anurag takkur, Central government, Central government program, Narendra modi