• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഗംഗ'യ്ക്കായി 111 ദിവസമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ മരിച്ചു


Updated: October 11, 2018, 6:09 PM IST
'ഗംഗ'യ്ക്കായി 111 ദിവസമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ മരിച്ചു

Updated: October 11, 2018, 6:09 PM IST
ഹരിദ്വാര്‍: ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജി.ഡി അഗര്‍വാള്‍ (87) മരിച്ചു 'ക്ലീന്‍ ഗംഗ' എന്ന ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതല്‍ അദ്ദേഹം ഉപവാസത്തിലായിരുന്നു.

നാല് കാമറകളുമായി ഒരു ഫോൺ ഇതാദ്യം- സാംസങ് ഗാലക്സി എ9- സവിശേഷതകൾ അറിയാം

ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഉപവാസ കാലയളവില്‍ തേന്‍ ചേര്‍ത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്.

ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് നഷ്ടം മൂന്ന് ലക്ഷം കോടി രൂപ

ഗംഗാ നദിയിലെ ഖനന - ജല വൈദ്യുത പദ്ധതികള്‍ നിരോധിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാന്‍പുര്‍ ഐഐടിയിലെ പ്രൊഫസറായിരുന്നു നേരത്തെ ജി.ഡി.അഗര്‍വാള്‍. ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടിണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍