നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Climate Vulnerability Index | കാലാവസ്ഥാ ദുർബല സൂചികയിൽ കേരളം പിന്നിൽ: അപകട സാധ്യതയിൽ മുന്നിൽ ആന്ധ്രാപ്രദേശ് ആസാം

  Climate Vulnerability Index | കാലാവസ്ഥാ ദുർബല സൂചികയിൽ കേരളം പിന്നിൽ: അപകട സാധ്യതയിൽ മുന്നിൽ ആന്ധ്രാപ്രദേശ് ആസാം

  കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചതാണ് സർവേയിൽ പങ്കെടുത്ത സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാൾ, കേരളം എന്നിവയെ ദുർബലതയുടെ ഏറ്റവും താഴെയുള്ള സ്ഥാനങ്ങളിൽ എത്തിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യൻ സംസ്ഥാനങ്ങളായ ആസ്സാം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ബിഹാർ തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന്, ഊർജ്ജ, പരിസ്ഥിതി ജല കൗൺസിലിന്റെ (CEEW) റിപ്പോർട്ട്. ആദ്യമായാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള കാലാവസ്ഥാ ദുർബല സൂചിക, കൗൺസിൽ പ്രസിദ്ധീകരിക്കുന്നത്. ചൊവ്വാഴ്ചയാണ് സൂചിക പ്രസിദ്ധീകരിച്ചത്. മൊത്തത്തിൽ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്ന സ്ഥലങ്ങളാണെന്നാണ് സൂചിക നൽകുന്ന വിവരം. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ പ്രാദേശിക സമ്പത്ത് വ്യവസ്ഥയെയും, ദുർബല സമൂഹത്തിലുള്ളവരുടെ ജീവിതക്രമങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

   'ഇന്ത്യയുടെ കാലാവസ്ഥാ ദുർബല പ്രദേശങ്ങളെക്കുറിച്ചുള്ള ഭൂപട ചിത്രീകരണം - ഒരു ജില്ലാതല വിലയിരുത്തൽ' എന്നായിരുന്നു കൗൺസിൽ നടത്തിയ പഠനത്തിന്റെ പേര്. ഇന്ത്യ ക്ലൈമറ്റ് കൊലാബൊറേറ്റീസ് ആൻഡ് എഡെൽജീവ് ഫൗണ്ടേഷന്റെ (India Climate Collaborative and Edelgive Foundation) പിന്തുണയോടെയാണ് പഠനം നടത്തിയത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 640 ജില്ലകളാണ് വിശകലനം ചെയ്തത്. ഇതിൽ 463 ജില്ലകൾ, വലിയ തോതിലുള്ള വെള്ളപ്പൊക്കങ്ങൾക്കും, വരൾച്ചയ്ക്കും, ചുഴലിക്കാറ്റുകൾക്കും നിരന്തരം ഇരയാകാറുണ്ടെന്ന് കണ്ടെത്തി.

   ഇത്തരത്തിൽ ഏറ്റവും കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന ജില്ലകളിൽ, ആസ്സാമിലെ ധേമാജി, നാഗോൺ ജില്ലകളും, തെലങ്കാനയിലെ ഖമ്മം ജില്ലയും, ഒഡീഷയിലെ ഗജപതിയും, ആന്ധ്രാപ്രദേശിലെ വിസിയനഗരവും, മഹാരാഷ്ട്രയിലെ സങ്ഗ്ലിയും, തമിഴ്‌നാട്ടിലെ ചെന്നെയും ഉൾപ്പെടുന്നതായി സൂചികയെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

   രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന ജനസംഖ്യയും കാലാവസ്ഥാ അപകട സാധ്യതകളുള്ള ജില്ലകളിലാണ് താമസിക്കുന്നതെന്നാണ് സൂചിക നൽകുന്ന വിവരം. ഇതിനർത്ഥം, രാജ്യത്തെ 20 പേരിൽ 17 പേരും കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നു എന്നാണ്. ഈ 17 പേരിൽ, അഞ്ച് പേർ അത്യന്തം അപകടകരമായ പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ടിൽ എടുത്തു പറയുന്ന 45 ശതമാനത്തിലേറെയുള്ള ജില്ലകൾ 'അസന്തുലിതമായ ഭൂപ്രകൃതിയ്ക്കും അടിസ്ഥാന സൗകര്യ മാറ്റങ്ങൾക്കും' വിധേയമായിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ മാറ്റങ്ങളാണ് ഇവയെ ഇത്രത്തോളം അപകട മേഖലകളാക്കി മാറ്റിയിക്കുന്നത്.

   183 ഹോട്ട്‌സ്‌പോട്ട് ജില്ലകളെ കുറിച്ചും റിപ്പോർട്ടിൽ സൂചനകളുണ്ട്. ഈ ഹോട്ട്സ്പോട്ട് ജില്ലകൾ, ഒന്നിലധികം തവണകളിലാണ് തീവ്രമായ തോതുകളിലുള്ള കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾക്ക് ഇരയാകുന്നത്. ഇന്ത്യയിലെ 60 ശതമാനത്തിലധികം വരുന്ന ജില്ലകൾക്കും ചെറിയ, ഇടത്തരം രീതികളിൽ മാത്രമാണ് ഇത്തരം വലിയ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവുള്ളതെന്നും സിഇഇഡബ്ല്യു തങ്ങളുടെ റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.

   ഐപിസിസി ഫിസിക്കൽ സയൻസ് റിപ്പോർട്ടിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന വസ്തുതകളാണ് സിഇഇഡബ്ല്യു റിപ്പോർട്ടിലും പ്രതിധ്വനിയ്ക്കുന്നത്. 'ഭൂപ്രകൃതിയിലുണ്ടാകുന്ന വിള്ളലുകളും' മറ്റും ഇന്ത്യയിലെ മിക്ക ജില്ലകളെയും ദുർബലമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വനമേഖലകളുടെ കുറവ്, അമിതമായ കെട്ടിട നിർമ്മാണങ്ങൾ, തണ്ണീർത്തടങ്ങളുടെയും മറ്റ് പ്രകൃതി-പാരിസ്ഥിതിക വ്യവസ്ഥകളുടെ തകർച്ച, തുടങ്ങിയ പ്രശ്‌നങ്ങളാണ് ഈ ജില്ലകൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

   Also Read- Idukki Dam| ഇടുക്കിയിൽ നിന്ന് ആലുവയിൽ വെള്ളമെത്താൻ പ്രതീക്ഷിച്ചതിലും 7 മണിക്കൂർ വൈകിയതെന്തുകൊണ്ട്?

   “ഒഡീഷയിലെ പുരി ജില്ല, ചുഴലിക്കാറ്റുകൾക്ക് എപ്പോഴും വിധേയമാകുന്ന സ്ഥലമാണ്. എന്നാൽ വർഷങ്ങളായുള്ള മനുഷ്യരുടെ ഇടപെടലുകൾ കാരണം 49.78 ശതമാനം തണ്ണീർത്തടങ്ങളും 39 ശതമാനം കണ്ടൽക്കാടുകളുമാണ് ഈ സ്ഥലത്തിന് നഷ്ടമായത്. ഇതെല്ലാമാണ് ഈ പ്രദേശത്ത് പ്രകൃതിദത്തമായ ദുരന്ത തടസ്സങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇവയുടെ നശീകരണം ഈ സ്ഥലങ്ങളെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്ന് സിഇഇഡബ്ല്യുവിന്റെ പ്രോഗ്രാം നേതാവും പഠനത്തിന്റെ രചയിതാവുമായ അബിനാഷ് മോഹന്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

   ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് പ്രളയ സാധ്യതകൾ കൂടിയ സ്ഥലങ്ങളെന്ന് പഠനം സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ വരുന്ന സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും അതി കഠിന വരൾച്ചകൾ ബാധിക്കുന്ന സ്ഥലങ്ങളാണന്നും പഠനം പറയുന്നു. കിഴക്കൻ സംസ്ഥാനങ്ങളുടെ കീഴിൽ വരുന്ന മൊത്തം ജില്ലകളിലെ 59 ശതമാനം സ്ഥലങ്ങളിലും, പടിഞ്ഞാറൻ ജില്ലകളിലെ 41 ശതമാനത്തിലും വലിയ ചുഴലിക്കാറ്റുകൾ ബാധിക്കപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

   ഇന്ത്യൻ ജില്ലകളിൽ 63 ശതമാനം സ്ഥലങ്ങൾക്ക് മാത്രമാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി (ഡിഡിഎംപി) ഉള്ളതെന്നും സിഇഇഡബ്ല്യു പഠനം സൂചിപ്പിക്കുന്നു. ഈ പദ്ധതികൾ എല്ലാ വർഷവും നവീകരിക്കേണ്ടതുണ്ടെങ്കിലും, അവയിൽ 32 ശതമാനം പേർ മാത്രമേ 2019 വരെയുള്ള കാലയളവിൽ നവീകരണം നടത്തിയിട്ടുള്ളൂ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ, കർണാടക, ഗുജറാത്ത് തുടങ്ങിയ വളരെ ദുർബലമായ സംസ്ഥാനങ്ങൾ സമീപ വർഷങ്ങളിൽ അതത് ഡിഡിഎംപികളും കാലാവസ്ഥാ നിർണ്ണയ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

   കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചതാണ് സർവേയിൽ പങ്കെടുത്ത സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാൾ, കേരളം എന്നിവയെ ദുർബലതയുടെ ഏറ്റവും താഴെയുള്ള സ്ഥാനങ്ങളിൽ എത്തിച്ചത്. ത്രിപുരയ്‌ക്കൊപ്പം, പശ്ചിമ ബംഗാൾ ഏറ്റവും ദുർബലരായ മൂന്നാമത്തെ സംസ്ഥാനമെന്ന സ്ഥാനം പങ്കിടുന്നു. അതേസമയം, വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളമാണ് ഏറ്റവും അപകട സാധ്യതയുള്ള സ്ഥലം, കാരണം തീരദേശ സംസ്ഥാനമായതിനാലാണിത്. ഒപ്പം ഇവിടെ വാർഷികാടിസ്ഥാനത്തിൽ ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അടുത്തയിടെ ഈ സംസ്ഥാനങ്ങൾ കൈകൊണ്ട തയ്യാറെടുപ്പുകളാണ് ഈ മൂന്ന് സംസ്ഥാനങ്ങളെയും പട്ടികയുടെ ഒടുവിലത്തെ സ്ഥാനങ്ങളിൽ എത്തിച്ചത്.

   “സംസ്ഥാനങ്ങൾ തമ്മിലുള്ള റാങ്കിംഗിലെ വ്യത്യാസം ശരിക്കും നാമമാത്രമാണ് - കാരണം ഈ പ്രദേശങ്ങളെല്ലാം തന്നെ ദുർബലമാണ്. എന്നാൽ ഈ സംസ്ഥാനങ്ങൾ അവരുടെ കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ വർധിപ്പിച്ചതിനാൽ മെച്ചപ്പെട്ട നിലയിലാണന്ന് പറയാം. ഉദാഹരണത്തിന്, 2018 ലെ വെള്ളപ്പൊക്കത്തെ കേരളം വളരെ നന്നായി കൈകാര്യം ചെയ്തു,” മോഹന്തി പറയുന്നു.

   എന്നിരുന്നാലും, ഇന്ത്യയിലെ മിക്ക ജില്ലകളും തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാൽ, ജില്ല തിരിച്ചുള്ള കാലാവസ്ഥാ പ്രവർത്തന പദ്ധതി ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ഇത് നടപ്പിലാക്കാൻ കഴിയണമെങ്കിൽ കാലാവസ്ഥാ വ്യതിയാനങ്ങളെയും മറ്റ് കാര്യങ്ങളെയും പിന്തുണയ്ക്കുന്ന ധനകാര്യ വിനിയോഗം നിർണ്ണായകമാണ്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന സിഒപി 26 ഉച്ചകോടി അടുത്തതോടെ വികസിത രാജ്യങ്ങൾ ദുരന്ത ലഘൂകരണത്തിന്റെ ചിലവ് വഹിക്കണം എന്നതാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാട്. ഒപ്പം ഇന്ത്യയെപ്പോലുള്ള കാലാവസ്ഥാ ദുർബല രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാരവും ഇവർ തന്നെ വഹിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

   “തീവ്രമായ കാലാവസ്ഥാ വ്യതിയാന സംഭവങ്ങളെ മറികടക്കുന്നതിനായി ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് വൻ സാമ്പത്തിക ചോർച്ചയാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നത്. സിഒപി 26ൽ, വികസിത രാജ്യങ്ങൾ 2009 മുതൽ വാഗ്ദാനം ചെയ്ത 100 ബില്യൺ ഡോളർ നൽകിക്കൊണ്ട് ഇവരുടെ വിശ്വാസ്യത വീണ്ടെടുക്കുകയും വരും ദശകത്തിൽ കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാക്കുകയും വേണമെന്നാണ് പരക്കെയുയരുന്ന അഭിപ്രായവും ആവശ്യവും. കൂടാതെ, കാലാവസ്ഥാ ആഘാതങ്ങൾക്കെതിരായ ഒരു ഇൻഷുറൻസ് എന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഗ്ലോബൽ റെസിലിയൻസ് റിസർവ് ഫണ്ട് സൃഷ്ടിക്കുന്നതിന് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച് തുടങ്ങുകയും വേണം. അവസാനമായി, ഇന്ത്യയ്‌ക്കായി ഒരു ക്ലൈമറ്റ് റിസ്‌ക് അറ്റ്‌ലസ് വികസിപ്പിച്ചെടുക്കുന്നത് തീവ്രമായ കാലാവസ്ഥാ വ്യതിയാന സംഭവങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യതകൾ മെച്ചപ്പെട്ട രീതിയിൽ തിരിച്ചറിയാനും വിലയിരുത്താനും നയരൂപകർത്താക്കളെ സഹായിക്കും,” എന്നാണ് സിഇഇഡബ്ല്യു സിഇഒ ഡോ അരുണാഭ ഘോഷിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

   പാർപ്പിടം, ഗതാഗതം, വ്യവസായങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഈ കാലാവസ്ഥാ വ്യതിയാന സംഭവങ്ങൾ ഭീഷണിയാകും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇൻഷുറൻസുകളിൽ നഷ്ടം വർദ്ധിക്കുന്നത് അടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

   “2005 മുതൽ ഇന്ത്യയിലെ തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയ്ക്കും തീവ്രതകൾക്കും ഏകദേശം 200 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യങ്ങളിൽ മെച്ചപ്പെട്ട നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനായി നയരൂപകർത്താക്കളും, വ്യവസായ പ്രമുഖരും, പൗരന്മാരും, ഒത്തു ചേർന്നു കൊണ്ട് ജില്ലാതല വിശകലനങ്ങൾ നടത്തുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളെ സംബന്ധിച്ച് ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുകയും വേണം. ഭൗതികവും പാരിസ്ഥിതികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ, കാലാവസ്ഥാ നിർണ്ണയം ഇപ്പോൾ ഒരു ദേശീയ അനിവാര്യതയായി മാറേണ്ടിയിരിക്കുകയാണ്. പാരിസ്ഥിതിക അപകടസാധ്യത ഇല്ലാതാക്കുന്ന ദൗത്യത്തെ ഏകോപിപ്പിക്കുന്നതിന് ഇന്ത്യ ഒരു പുതിയ കാലാവസ്ഥാ റിസ്ക് കമ്മീഷന് രൂപം കൊടുക്കണം. അവസാനമായി, കാലാവസ്ഥാ പ്രതിസന്ധി മൂലം നഷ്ടവും നാശനഷ്ടങ്ങളും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സിഒപി26-ൽ അനുകൂലമായ കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് കാലാവസ്ഥാ ധനസഹായം ഇന്ത്യ അടിയന്തരമായി ആവശ്യപ്പെട്ടേ തീരൂ“ മോഹന്തി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published:
   )}