കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാർക്ക് കർശന നിർദേശവുമായി മോദി

കേന്ദ്ര സഹമന്ത്രിമാർക്കും പ്രാധാന്യം നൽകിയാവാണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. പ്രധാന ഫയലുകൾ അവരുമായി കൂടി പങ്കുവച്ച് ജോലിയെടുക്കുന്നത് ഇരട്ടി ഗുണം ചെയ്യും

news18
Updated: June 13, 2019, 11:08 AM IST
കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാർക്ക് കർശന നിർദേശവുമായി മോദി
പ്രധാനമന്ത്രി മോദി
  • News18
  • Last Updated: June 13, 2019, 11:08 AM IST
  • Share this:
ന്യൂ‍ഡൽഹി: മന്ത്രിസഭാ അംഗങ്ങൾക്ക് കർശന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിലിരുന്ന ജോലി ചെയ്യുന്ന നടപടി ഒഴിവാക്കി കൃത്യസമയത്ത് തന്നെ ഓഫീസിലെത്തണമെന്നാണ് മുഖ്യനിർദേശം. ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും നിർദേശിച്ചിട്ടുണ്ട്. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം വിളിച്ചു ചേർത്ത ആദ്യ മന്ത്രിതല ചർച്ചയിലാണ് പ്രധാനമന്ത്രി നിർദേശങ്ങൾ മുന്നോട്ട് വച്ചത്.

Also Read-ജമ്മുകശ്മീർ ഭീകരാക്രമണം; പിന്നിൽ ഇന്ത്യ വിട്ടയച്ച മുഷ്താഖ് അഹമ്മദ് സർഗാറിന്റെ നേതൃത്വത്തിലുളള അൽ ഉമർ മുജാഹിദീൻ

കേന്ദ്ര സഹമന്ത്രിമാർക്കും പ്രാധാന്യം നൽകിയാവാണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. പ്രധാന ഫയലുകൾ അവരുമായി കൂടി പങ്കുവച്ച് ജോലിയെടുക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് തീരുമാനങ്ങൾ എടുക്കുന്നത് വേഗത്തിലാക്കും.സമയനിഷ്ഠ പാലിക്കണമെന്ന കാര്യം ഊന്നിപ്പറഞ്ഞ മോദി, കൃത്യസമയത്ത് ഓഫീസിലെത്തി മന്ത്രിസഭാ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ കുറച്ചു സമയം ചിലവഴിക്കണമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാദിവസവും ഓഫീസിലെത്തണം. വീട്ടിലിരുന്ന ജോലി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read-'നസീര്‍ ആക്രമണ കേസില്‍ എ.എൻ ഷംസീറിനെ അറസ്റ്റു ചെയ്യണം': കണ്ണൂരില്‍ കോണ്‍ഗ്രസ് ഉപവാസം

പാർട്ടി എംപിമാരുമായും ജനങ്ങളുമായും പരമാവധി സംവദിക്കാന്‍ ശ്രമിക്കണം. അതത് സംസ്ഥാനങ്ങളിലെ എംപിമാരുമായി കൂടിക്കാഴ്ചകൾ നടത്തണമെന്നു എംപിമാരും മന്ത്രിമാരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചതായാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

First published: June 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading