ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയുടെ അടുത്ത അനുയായി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വികാസിന്‍റ ഏറ്റവും അടുത്ത ആളുകളിലൊരാളിയ അറിയപ്പെടുന്ന അമർ ദുബെയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഹമിർപുരിലെ മൗധഹയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് വികാസ് ദുബെ. ഇയാളെക്കുറിച്ചോ സഹായികളോ കുറിച്ചോ വിവരം നൽകുന്നവർക്ക് വൻ പ്രതിഫല തുകയും പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വികാസിന്‍റെ ഒരു അനുയായിയെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് അടുത്തയാളെ വധിച്ചതായി റിപ്പോർട്ടുകളെത്തുന്നത്.
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.
RELATED STORIES:ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു [NEWS]കാൺപൂർ സംഭവം: യുപിയിൽ ഗുണ്ടാത്തലവന്റെ വീട് ഇടിച്ചു നിരത്തി;നടപടി എട്ടുപോലീസുകാർ കൊല്ലപ്പെട്ടതിനു പിന്നാലെ [NEWS]എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം ; കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍ [NEWS]
നാൽപ്പതോളം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാര്‍ക്കൊപ്പം പ്രത്യേക ദൗത്യസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ദുബെയുടെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരം നേരത്തെ പിടിയിലായ ഗുണ്ടാസംഘത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Spl Task Force, UP Polie, Uttarpradesh, Vikas Dubey, ഉത്തർപ്രദേശ്