Cloudburst in Amarnath| അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം; 13 തീർഥാടകർ മരിച്ചു, മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി
Cloudburst in Amarnath| അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം; 13 തീർഥാടകർ മരിച്ചു, മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി
അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു
Last Updated :
Share this:
ജമ്മു കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം (Cloudburst). വൈകിട്ട് അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ 13 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ. ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില് നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര് ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ത്ഥടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു.
Anguished by the cloud burst near Shree Amarnath cave. Condolences to the bereaved families. Spoke to @manojsinha_ Ji and took stock of the situation. Rescue and relief operations are underway. All possible assistance is being provided to the affected.
बाबा अमरनाथ जी की गुफा के पास बादल फटने से आयी फ्लैश फ्लड के संबंध में मैंने LG श्री @manojsinha_ जी से बात कर स्थिति की जानकारी ली है। NDRF, CRPF, BSF और स्थानीय प्रशासन बचाव कार्य में लगे हैं। लोगों की जान बचाना हमारी प्राथमिकता है। सभी श्रद्धालुओं की कुशलता की कामना करता हूँ।
English Summary: A cloudburst hit near the base camp of the holy cave shrine of Amarnath on Friday, officials said. The cloudburst hit the cave in south Kashmir Himalayas at around 5.30 pm after heavy rains, they said. Several langars and tents were reportedly washed away as a result of gushing water. Police and other civil administration have launched a rescue operation. 8 casualties have been reported so far.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.