• HOME
  • »
  • NEWS
  • »
  • india
  • »
  • CLOUDBURSTS HIT JAMMU AND KASHMIR HIMACHAL PRADESH AND LADAKH 16 DEAD

Clousburst Hits J&K and Himachal| കശ്​മീരിലും ഹിമാചലിലും മേഘവിസ്​ഫോടനം; 16 മരണം; 30ലേറെ പേർക്ക് പരിക്ക്

ഹിമാചൽപ്രദേശിൽ ലാഹോൾ- സ്​പിതി ജില്ലയിലെ തോസിങ്​ നുള്ളയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടാണ്​ 9 പേർ മരിച്ചത്​.

കശ്​മീരിലെ കിഷ്​ത്വാർ

കശ്​മീരിലെ കിഷ്​ത്വാർ

  • Share this:
    ജമ്മു-കശ്​മീർ, ലഡാക്​, ഹിമാചൽപ്രദേശ്​ സംസ്ഥാനങ്ങളിൽ മേഘവിസ്​ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 16 പേർ മരിച്ചു. 30ലേറെ പേർക്ക്​ പരിക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാതായി. ഒരു ചെറു ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു. വൻ കൃഷിനാശവും റിപ്പോർട്ട്​ ചെയ്യുന്നു​. മണ്ണിടിച്ചിലിൽ പലയിടത്തും റോഡ്​ തകർന്നു.

    കശ്​മീരിലെ കിഷ്​ത്വാർ ജില്ലയിലെ ഗ്രാമത്തിൽ ബുധനാഴ്​ച പുലർച്ച 4.30 ഓടെയാണ്​ മേഘവിസ്​ഫോടനവും അതിശക്തമായ കാറ്റും മഴയമുണ്ടായത്​. ഏഴു പേരാണ്​ ഇവിടെ മരിച്ചത്​. 17 പേർക്ക്​ പരിക്കുണ്ട്​. 14 പേരെ കാണാതായി. ഇവർക്കായി സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്​. നദിക്കരയിലെ 20ഓളം വീടുകൾക്കും ഒരു പാലത്തിനും നാശം സംഭവിച്ചു.

    Also Read- Basavaraj Bommai| ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    ഹിമാചൽപ്രദേശിൽ ലാഹോൾ- സ്​പിതി ജില്ലയിലെ തോസിങ്​ നുള്ളയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടാണ്​ 9 പേർ മരിച്ചത്​. രണ്ട്​ പേർക്ക്​ പരിക്കുണ്ടെന്നും മൂന്നു പേരെ കാണാതായതായും സംസ്ഥാന ദുരന്തനിവാരണ നിയന്ത്രണ ഡയറക്ടർ സുദേശ്​ കുമാർ മുക്ത അറിയിച്ചു. കുളു ജില്ലയിൽ ഡൽഹിയിൽനിന്നുള്ള വിനോദസഞ്ചാരി ഉൾപ്പെടെ നാലു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

    Also Read- കർണാടക മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മെ എത്തുമ്പോൾ ആവർത്തിക്കുന്ന ചരിത്രം

    ലഡാക്കിലെ കാർഗിലിൽ ചൊവ്വാഴ്​ച വൈകി​ട്ടോടെയാണ്​ അതിശക്തമായ മഴ കനത്ത നാശം വിതച്ചത്​. ഇവിടെ ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ചെറു ജലവൈദ്യുതി പദ്ധതിക്ക്​ കേടുപാട്​ സംഭവിച്ചിട്ടുണ്ട്​. സഗ്ര, ഖാൻഗ്രൽ എന്നീ ​പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്​. സംസ്ഥാനങ്ങൾ ദേശീയ ദുരന്ത പ്രതികരണ സേന (എസ്​ ഡി ആർ എഫ്​) യുടെ സഹായംതേടിയിട്ടുണ്ട്​​.

    English Summary: A series of flash floods in Himachal Pradesh and the Union Territories of Jammu and Kashmir, and Ladakh killed at least 16 people on July 28 and damaged several residential houses, standing crops and a mini power plant, officials said. In Kishtwar, a cloudburst hit a remote village around 4.30 am, leaving seven people dead and 17 others injured, while at least nine people are dead, two injured and seven reported missing in the flash floods in the hilly state.
    Published by:Rajesh V
    First published:
    )}