• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka|കർ'നാടകം' ആവർത്തിക്കുന്നു; സ്ഥാനങ്ങൾക്കായി സമ്മർദം തുടങ്ങി

Karnataka|കർ'നാടകം' ആവർത്തിക്കുന്നു; സ്ഥാനങ്ങൾക്കായി സമ്മർദം തുടങ്ങി

മുഖ്യമന്ത്രിയെ ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് സൂചന

  • Share this:

    ബെംഗളുരു: കർണാടക മുഖ്യമന്ത്രി ആരെന്ന തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് വിട്ട് പ്രമേയം. കോൺഗ്രസ് സിഎൽപി യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച ഒറ്റവരി പ്രമേയം പാസാക്കിയത്. മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി യോഗത്തിൽ ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. ഡി.കെ.ശിവകുമാർ ഉൾപ്പെടെയുളളവർ പിന്തുണച്ചു.

    മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സുശീൽ കുമാർ ഷിൻഡെ ഉൾപ്പടെ മൂന്ന് പേരെ നിരീക്ഷകരായാണ് എഐസിസി നിയോഗിച്ചത്. നിരീക്ഷക സമിതി എംഎൽഎമാരുടെ അഭിപ്രായമാരാഞ്ഞിരുന്നു.  എംഎൽഎമാരെ ഒരോരുത്തരെയായി കണ്ട് അഭിപ്രായമാരായും എന്നാണ് റിപ്പോർട്ടുകൾ. ഇതിനു ശേഷം നാളെ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും.

    റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കും.

    മുഖ്യമന്ത്രിയെ ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച്ച മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് മല്ലികാർജുൻ ഖർഗെ അറിയിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.


    ബെംഗളുരുവിൽ കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ ഡികെയ്ക്കും സിദ്ധാരാമയ്യയ്ക്കും വേണ്ടി മുദ്രാവാക്യം വിളിച്ച് അണികൾ തടിച്ചുകൂടിയിരുന്നു.


    ബംഗളുരുവിലെ ഷാങ്ഗ്രില ഹോട്ടലിലായിരുന്നു നിയമസഭാ കക്ഷിയോഗം.

    Published by:Naseeba TC
    First published: