HOME » NEWS » India »

'നട്ടെല്ലില്ലാത്തവനോ നിങ്ങളെപ്പോലെ വഞ്ചകനോ അല്ല'; ബിജെപിക്ക് കീഴടങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി

അമരീന്ദർ സിംഗ് ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും നിലവിൽ അവർ രചിച്ചു കൊടുത്ത വാക്യങ്ങളാണ് ഇവിടെ പറയുന്നതെന്നുമാണ് ബാദൽ ആരോപിച്ചത്

News18 Malayalam | news18-malayalam
Updated: December 6, 2020, 12:25 PM IST
'നട്ടെല്ലില്ലാത്തവനോ നിങ്ങളെപ്പോലെ വഞ്ചകനോ അല്ല'; ബിജെപിക്ക് കീഴടങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി
Amarinder Singh
  • Share this:
പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ കടുത്തഭാഷയിൽ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രതിപക്ഷം തനിക്കെതിരെ നടത്തുന്നത് വിടുവായത്തരങ്ങളാണെന്നും താൻ അവരെപ്പോലെ നട്ടെല്ലില്ലാത്തവനോ വഞ്ചകനോ അല്ലെന്നുമാണ് സിംഗിന്‍റെ പ്രതികരണം.

Also Read-വനിതാ സബ് ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിംഗ് ബാദലാണ്, പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമരീന്ദർ സിംഗ് ഈയടുത്ത് കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച ഉയർത്തിക്കാട്ടിയായിരുന്നു ബാദലിന്‍റെ വിമർശനങ്ങൾ. അമരീന്ദർ സിംഗ് ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും നിലവിൽ അവർ രചിച്ചു കൊടുത്ത വാക്യങ്ങളാണ് ഇവിടെ പറയുന്നതെന്നുമാണ് ബാദൽ ആരോപിച്ചത്. എൻഫോഴ്സ്മെന്‍റ് നടപടികൾ നേരിടേണ്ടി വരുമെന്ന ഭീഷണിക്ക് മുന്നില്‍ കർഷകരെ അദ്ദേഹം ഒറ്റിക്കൊടുത്തു എന്നും ആരോപിച്ചിരുന്നു.

Also Read-Farmers’ Protest | സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകി ഗായകൻ ദിൽജിത്

ഇത്തരം പ്രസ്താവനകൾക്കെതിരെയാണ് അമരീന്ദർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 'കർഷകരോട് അവർ കാട്ടിയ വഞ്ചനയെക്കുറിച്ച് നല്ല ബോധ്യമുള്ള ബാദൽ, അവരുടെ പരിഭ്രാന്തി മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്' എന്നായിരുന്നു പ്രതികരിച്ചതെന്നാണ് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കുള്ള പാകിസ്ഥാൻ ഭീഷണിയെ തുരങ്കംവെക്കുന്നതിൽ പോലും സുഖ്‌ബീർ കുതിച്ചുകയറിയത് അവരുടെ നിരാശയുടെ നിലവാരമാണ്, ”അമരീന്ദർ സിംഗ് പറഞ്ഞു.
Published by: Asha Sulfiker
First published: December 6, 2020, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories