• HOME
  • »
  • NEWS
  • »
  • india
  • »
  • ജാർഖണ്ഡിൽ ഹേമന്ദ് സോറന് പകരം ആര് മുഖ്യമന്ത്രിയാകും? ഭാര്യയോ അച്ഛനോ അതോ അമ്മയോ?

ജാർഖണ്ഡിൽ ഹേമന്ദ് സോറന് പകരം ആര് മുഖ്യമന്ത്രിയാകും? ഭാര്യയോ അച്ഛനോ അതോ അമ്മയോ?

അതിനിടയിൽ തൻെറ കുടുംബത്തിലെ ആരെയെങ്കിലും സോറൻ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്

Pic: (Twitter @nishikant_dubey)

Pic: (Twitter @nishikant_dubey)

  • Last Updated :
  • Share this:
    ജാർഖണ്ഡ് (Jharkhand) മുഖ്യമന്ത്രി ഹേമന്ദ് സോറൻെറ (Hemant Soren) നിയമസഭാംഗത്വം റദ്ദാക്കിയാൽ സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പല്ലാതെ വേറെ വഴിയില്ലെന്ന് ബിജെപി എം.പി. നിഷികാന്ത് ദുബെ (Nishikant Dubey). സ്വന്തം പേരില്‍ ഖനന ലൈസന്‍സ് അനുവദിച്ചതോടെ സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനിടയിൽ തൻെറ കുടുംബത്തിലെ ആരെയെങ്കിലും സോറൻ പുതിയായി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

    “ബാബിജിയെയോ ഛാഛിജിയെയോ ദാവൂദ് ഇബ്രാഹിമിനെയോ പ്രേം പ്രകാശിനെയോ ആരെ വേണമെങ്കിലും സോറന് മുഖ്യമന്ത്രിയാക്കാം. ആറ് മാസത്തിനുള്ളിൽ ആ സീറ്റിൽ തിരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ല എന്നതാണ് സാങ്കേതിക പ്രശ്നം,” ദുബെ പറഞ്ഞു. മുഖ്യമന്ത്രിയുടെ സീറ്റിൽ മാർച്ചിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂ. അത് കാരണം സമയം നഷ്ടമാവുക മാത്രമേയുള്ളൂ,” ദുബെ പറഞ്ഞു.

    സംസ്ഥാനത്ത് ഇപ്പോൾ വോട്ടർമാരുടെ പട്ടിക പുതുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ജനുവരിയിൽ ഈ പ്രക്രിയ പൂ‍ർത്തിയാകും. പട്ടികയുമായി ബന്ധപ്പെട്ട പരാതികളും നി‍ർദ്ദേശങ്ങളുമെല്ലാം പരിഗണിച്ച്, അതിൽ പരിഹാരം കണ്ടെത്താൻ പിന്നെയും ഒരു മാസത്തോളം സമയമെടുക്കും.

    ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കുന്നതിനും ഗവർണറുടെ തീരുമാനം വരുന്നതിനും മുമ്പ് തന്നെ പ്രഖ്യാപനം നടത്തണമെന്നും ദുബെ ആവശ്യപ്പെട്ടു. “മുഖ്യമന്ത്രി ഇത് വരെ രാജിവെച്ചിട്ടില്ല. ഗവർണർ ഇത് വരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻെറ കണ്ടെത്തലിൽ ബിജെപിക്കെതിരെയോ ഗവർണർക്കെതിരെയോ സോറൻ ആരോപണം ഉന്നയിക്കേണ്ട കാര്യമില്ല,” അദ്ദേഹം വ്യക്തമാക്കി.

    “തെരഞ്ഞെടുപ്പിന് മുമ്പ് ആറ് മാസം സമയം കിട്ടിയാൽ സോറൻ ലാത്തേഹാറിലേക്കോ സ്വിറ്റ്സർലണ്ടിലേക്കോ പോയേക്കും. അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാവുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഗവർണർ തീരുമാനം പ്രഖ്യാപിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും,” ദുബെ പറഞ്ഞു. അതിനിടയിൽ ജെഎംഎം എംഎൽമാരെ ബസ്സുകളിൽ ഛത്തീസ്ഗഡിലേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

    അഴിമതിക്കെതിരായ കേസ് ജനങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് നേരിടാൻ സോറൻ തയ്യാറാവണമെന്നും ദുബെ വെല്ലുവിളിച്ചു. “ഒരു നേതാവ് അഴിമതിക്കാരനാണെന്ന് തെളിഞ്ഞാൽ പിന്നീട് ജനങ്ങൾ അങ്ങനെ തന്നെയാണ് കാണുക. ജനങ്ങളുടെ മുന്നിൽ നിന്ന് പോരാടാൻ സോറനെയും ജെഎംഎമ്മിനെയും ഞാൻ വെല്ലുവിളിക്കുന്നു. ജനങ്ങൾ അവർക്ക് വീണ്ടും വോട്ട് ചെയ്ത് വിജയം നൽകുകയാണെങ്കിൽ പിന്നീട് ബിജെപി സോറനും ജെഎംഎമ്മിനുമെതിരായ പോരാട്ടം അവസാനിപ്പിക്കും,” ദുബെ പറഞ്ഞു.

    സോറനെതിരായ അഴിമതിക്കേസ് സംസ്ഥാനത്തെ ജെഎംഎമ്മിൻെറ സഖ്യകക്ഷിയായ കോൺഗ്രസിനെയും നാണക്കേടിലാക്കിയിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോൺഗ്രസ് സമ്പൂർണമായി ഇല്ലാതാവുമെന്നും ദുബെ കൂട്ടിച്ചേർത്തു. ഏതായാലും ഗവർണറുടെ തീരുമാനം വരെ കാക്കാൻ തങ്ങൾ തയ്യാറാണെന്ന് ദുബെ പറഞ്ഞു. സോറൻെറ നിയമസഭാംഗത്വം റദ്ദായേക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎമാരുടെയും സഖ്യകക്ഷികളുടെയും യോഗം വിളിച്ചിരിക്കുകയാണ് ഹേമന്ദ് സോറൻ. പുതിയ തീരുമാനങ്ങൾ ആലോചിക്കാൻ വേണ്ടിയാണ് യോഗം വിളിച്ചത്.
    Published by:user_57
    First published: