നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജനങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയത്തിന് ഇത് ഒരു തുടക്കമാകട്ടെ; കെജ്രിവാളിന് അഭിനന്ദനവുമായി പിണറായി വിജയൻ

    ജനങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയത്തിന് ഇത് ഒരു തുടക്കമാകട്ടെ; കെജ്രിവാളിന് അഭിനന്ദനവുമായി പിണറായി വിജയൻ

    രാജ്യത്ത് ജനങ്ങൾക്ക് അനുകൂലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയത്തിന് ഈ വിജയം മുന്നോടിയാകട്ടെയെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

    അരവിന്ദ് കെജ്രിവാൾ

    അരവിന്ദ് കെജ്രിവാൾ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ഡൽഹി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ കെജ്രിവാളും ആം ആദ്മി പാർട്ടിയും നേടിയ മികച്ച വിജയത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

      രാജ്യത്ത് ജനങ്ങൾക്ക് അനുകൂലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയത്തിന് ഈ വിജയം മുന്നോടിയാകട്ടെയെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.





      രാജ്യത്തെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന വിധിയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടികൾക്ക് എതിരെയാണ് AAP ജയം. നാടിന്‍റെ വികസനത്തിനായി കെജ്രിവാൾ പ്രവർത്തിച്ചു.

      കെജ്രിവാളിന്‍റെ വിജയം ആവേശം പകരുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
      Published by:Joys Joy
      First published:
      )}