പോഷകാഹാരക്കുറവ് നികത്താൻ അങ്കണവാടികളിൽ പാൽ നൽകും, മുട്ടയില്ല; നയം വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി

കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്കൂളുകളിലും അങ്കണവാടികളിലും മുട്ട നൽകുന്നതിനെതിരെയും ചൗഹാൻ രംഗത്ത് വന്നിരുന്നു.

News18 Malayalam | news18
Updated: September 15, 2020, 10:42 PM IST
പോഷകാഹാരക്കുറവ് നികത്താൻ അങ്കണവാടികളിൽ പാൽ നൽകും, മുട്ടയില്ല; നയം വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി
Shivraj Singh Chouhan
  • News18
  • Last Updated: September 15, 2020, 10:42 PM IST
  • Share this:
പോഷകാഹാരക്കുറവ് പരിഹരിക്കാൻ സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് പാൽ നൽകുമെന്നും മുട്ട നൽകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ, സംസ്ഥാനത്തെ അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുമെന്ന് വനിത, ശിശുക്ഷേമ മന്ത്രി ഇമർതി ദേവി പറഞ്ഞിരുന്നു.

പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് പാൽ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. മുട്ടയില്ല, പകരം പാൽ കുട്ടികൾക്ക് നൽകും. പോഷകാഹാരക്കുറവിന് എതിരെ പ്രചരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി ചൗഹാൻ വ്യക്തമാക്കി.കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്കൂളുകളിലും അങ്കണവാടികളിലും മുട്ട നൽകുന്നതിനെതിരെയും ചൗഹാൻ രംഗത്ത് വന്നിരുന്നു. സസ്യാഹാരികളായ മാതാപിതാക്കളെ കരുതിയാണ് ഇതെന്നും ചൗഹാൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 16 മുതൽ 23 വരെ ബിജെപി സേവനവാരം ആചരിക്കുകയാണ്. സെപ്റ്റംബർ 17 മുതൽ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ ആരംഭിക്കുമെന്നും ചൗഹാൻ പറഞ്ഞു.

ആഴ്ചയിൽ എല്ലാ ദിവസവും ദരിദ്രർക്കായി വിവിധ ക്ഷേമപദ്ധതികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ പഴങ്ങൾ കൂടാതെ ആവശ്യമുള്ളവർക്ക് മുട്ടയും നൽകുമെന്ന് മന്ത്രി ഇമാർതി ദേവി പറഞ്ഞു.
Published by: Joys Joy
First published: September 15, 2020, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading