HOME /NEWS /India / ഫോൺ ചോർത്തൽ വിവാദം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് യെദ്യൂരപ്പ

ഫോൺ ചോർത്തൽ വിവാദം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് യെദ്യൂരപ്പ

ബി എസ് യെദിയുരപ്പ

ബി എസ് യെദിയുരപ്പ

മുൻമുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിക്ക് വിവിധ രാഷ്ട്രീയ നേതാക്കളുടെയും വിമത എംഎൽഎമാരുടെയും ഫോൺ കോളുകൾ വന്നിരുന്നുവെന്നും രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ജൂൺ - ജൂലൈ മാസങ്ങളിൽ ഫോൺ കോളുകൾ ചോർത്തി എന്നുമാണ് ആരോപണം.

  • Share this:

    ബംഗളൂരു: കർണാടകയിലെ ഫോൺ ചോർത്തൽ വിവാദത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഴിമതിയിൽ സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.

    ഫറാസ് അഹമ്മദും ബംഗളൂരുവിലെ നിലവിലെ പൊലീസ് കമ്മീഷ്ണർ ഭാസ്കർ റാവുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ലീക്കായതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷ്ണർ പോസ്റ്റിനായി റാവു വില പേശുന്നതാണ് ഓഡിയോയിലുള്ളത്. റാവു ഈ മാസം ആദ്യം അധികാരത്തിലേറിയതിന് പിന്നാലെയാണ് വീഡിയോ ലീക്കായത്.

    also read: ആണവായുധ നയം: രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് പാക് വിദേശകാര്യമന്ത്രി

    ജോയിന്റ് കമ്മീഷ്ണർ സന്ദീപ് പാട്ടീൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഒരു ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന ക്രിമിനൽ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിന് ശുപാർശ ചെയ്തു. എന്നാൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം തെരഞ്ഞെടുക്കുകയായിരുന്നു.

    മുൻമുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിക്ക് വിവിധ രാഷ്ട്രീയ നേതാക്കളുടെയും വിമത എംഎൽഎമാരുടെയും ഫോൺ കോളുകൾ വന്നിരുന്നുവെന്നും രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ജൂൺ - ജൂലൈ മാസങ്ങളിൽ ഫോൺ കോളുകൾ ചോർത്തി എന്നുമാണ് ആരോപണം. എല്ലാ വിമത എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്നും ഇവ ഉപയോഗിച്ച് കുമാരസ്വാമി വിമത എംഎൽഎമാരെ ബ്ലാക്ക്മെയിൽ ചെയ്തുവെന്നും അയോഗ്യനാക്കപ്പെട്ട എംഎൽഎ  എ. എച്ച് വിശ്വനാഥ് പറഞ്ഞു.

    മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ ഫോൺ രേഖകൾ ചോർത്തിയെന്ന ആരോപണം പുറത്തു വന്നതോടെ ജെഡിഎസ് സഖ്യകക്ഷിയായ കോൺഗ്രസും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

    അതേസമയം ആരോപണങ്ങൾ തള്ളി കുമാരസ്വാമി രംഗത്തെത്തി. താൻ മുഖ്യമന്ത്രിയായിരിക്കെ നിയമ വിരുദ്ധമായി ആരുടെയും ഫോൺ രേഖകൾ ചോർത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേര സ്ഥിരമല്ലെന്ന് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി ഫോൺരേഖകൾ ചോർത്തേണ്ടതിന്റെ ആവശ്യം എനിക്കില്ല. എനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്- കുമാര സ്വാമി മൂന്ന് ദിവസം മുമ്പ് ട്വിറ്ററിൽ കുറിച്ചു.

    ഈ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംസ്ഥാനത്തെ ഏക കോൺഗ്രസ് എംപി ഡി. കെ സുരേഷ് പറഞ്ഞു. ബിജെപി സർക്കാരും കേന്ദ്രവും എല്ലാ ഏജൻസികളെയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: Bengaluru, BS Yediyurappa, Controversy, Mobile phone