ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മൂലം ജോലി നഷ്ടമായത് 27 മില്യൺ ചെറുപ്പക്കാർക്ക്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയാണ് (CMIE) ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
20 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കാണ് ഏപ്രിലിൽ ജോലി നഷ്ടമായത്. 2020 ഏപ്രിലിലാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമായത്.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ തുടരുകയാണെങ്കിലും ചിലയിടങ്ങളിൽ ഫാക്ടറികളും മറ്റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടെ, തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തിൽ നിന്ന് 24 ശതമാനമായി കുറഞ്ഞു. CMIEയുടെ വീക്കിലി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 20 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ള 11 % ആളുകൾക്കാണ് ജോലി നഷ്ടമായത്.
You may also like:മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആശുപത്രി വിട്ടു [NEWS]ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]
2019 - 2020 കാലഘട്ടത്തിൽ 34.2 മില്യൺ യുവജനങ്ങൾ ആയിരുന്നു തൊഴിൽമേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ, 2020 ഏപ്രിൽ ആയപ്പോഴേക്കും അവരുടെ എണ്ണം 20.9 മില്യൺ ആയി കുറഞ്ഞതായും CMIE റിപ്പോർട്ടിൽ പറയുന്നു.
25 മുതൽ 29 വയസ് വരെ പ്രായമുള്ളവർക്ക് 14 മില്യൺ ജോലി നഷ്ടമായതായും CMIE റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.