നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രി ഇടപെടുന്നത് കമ്പനിയുടെ പി.ആര്‍.ഒയെ പോലെ': മുല്ലപ്പള്ളി രാമചന്ദ്രന്‍

  'സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രി ഇടപെടുന്നത് കമ്പനിയുടെ പി.ആര്‍.ഒയെ പോലെ': മുല്ലപ്പള്ളി രാമചന്ദ്രന്‍

  പല രേഖകളും തട്ടിക്കൂട്ടിയുണ്ടാക്കി‍യതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

  പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ

  പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
   തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഡാറ്റാ ഇടപാടില്‍ കമ്പനിയുടെ പി.ആര്‍.ഒയെ പോലെയാണ് മുഖ്യമന്ത്രി ഇടപെടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.

   കരാര്‍ വഴി എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഡാറ്റാ മോഷണ കേസില്‍ അമേരിക്കയില്‍ നടപടി നേരിടുന്ന സ്പ്രിങ്ക്ളര്‍ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ആരാണ്. ഡാറ്റ ചോര്‍ച്ച സംബന്ധിച്ച്‌ പാര്‍ലമെന്‍റില്‍ പ്രസംഗിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
   You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
   സ്പ്രിങ്ക്ളര്‍ ഡാറ്റാ ഇടപാടില്‍ മന്ത്രിസഭയുടെയും ധനവകുപ്പിന്‍റെയും അനുമതി ലഭിച്ചോയെന്നും പ്രാഥമിക നടപടിക്രമങ്ങള്‍ കരാറിന് മുമ്പ് പാലിച്ചിരുന്നോ എന്നും വ്യക്തമാക്കണം. പര്‍ച്ചേസ് ഓര്‍ഡറില്‍ എന്തുകൊണ്ട് തീയതി രേഖപ്പെടുത്തിയില്ല. പല രേഖകളും തട്ടിക്കൂട്ടിയുണ്ടാക്കി‍യതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
   First published:
   )}