news18
Updated: June 7, 2019, 1:59 PM IST
News 18
- News18
- Last Updated:
June 7, 2019, 1:59 PM IST
നെറ്സിറ എൻ എൻ- ന്യൂസ് 18 ഇന്ത്യയിലെ ഇംഗ്ലീഷ് വാർത്താചാനലുകളിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് അനുസരിച്ച് ഗ്രാമങ്ങളും നഗരങ്ങളും മെട്രോ നഗരങ്ങളും ഉൾപ്പെടെ എല്ലായിടത്തും സി എൻ എൻ - ന്യൂസ് 18 ആധിപത്യം നിലനിര്‍ത്തി. നെറ്റ് വർക്ക് 18 ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ചാനൽ മൊത്തം വിപണിയുടെ 39.2 % സ്വന്തമാക്കി (week 22, NCCS All 2+. all days, all India)ആണ് ഒന്നാമതെത്തിയത്. പ്രേക്ഷകരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ചാനൽ മുന്നിൽ തന്നെയാണ്. നഗരമേഖലകളിലും ആറ് മെട്രോ നഗരങ്ങളിലും 22 വയസിന് മേലുള്ള പുരുഷ പ്രേക്ഷകര്‍ക്കിടയിലും ചാനൽ മുന്നിലെത്തി.
പിന്നിലുള്ള റിപ്പബ്ലിക് ടിവി (27.5%)യെക്കാൾ 12 % ത്തിൽ അധികം പ്രേക്ഷകരെ സി എൻ എൻ - ന്യൂസ് 18 സ്വന്തമാക്കി. ടൈംസ് നൗ (18.6 %)വിന് സി എൻ എൻ- ന്യൂസ് 18ന്റെ പകുതിയിൽ താഴെ വിപണി പങ്കാളിത്തമാണ് ഉള്ളത്. ടൈംസ് നൗവും ഇന്ത്യ ടുഡെയും ചേര്‍ന്നാലും സി എൻ എൻ - ന്യൂസ് 18ന്റെ വിപണി പങ്കാളിത്തത്തിന് ഒപ്പമെത്തില്ല.
തെരഞ്ഞെടുപ്പിന്റെ രണ്ടുമുതൽ ഏഴുവരെ ഘട്ടങ്ങളിലും വോട്ടെണ്ണൽ ദിനത്തിലും പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. രാവിലെ വോട്ടെണ്ണൽ നേരത്തും വൈകിട്ട് പ്രൈം ട്രൈമിലും ചാനൽ ഒരേപോലെ മേധാവിത്വം നിലനിർത്തി. രാജ്യത്തെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും തത്സമയ കവറേജ് ഉണ്ടായിരുന്ന ഏക വാർത്താഗ്രൂപ്പാണ് നെറ്റ് വർക്ക് 18. ഹൈദരാബാദിൽ സജ്ജമാക്കിയ ഇലക്ഷൻ ഹബ് വഴി തത്സമയ വോട്ടെണ്ണൽ കണക്കുകൾ ദശലക്ഷക്കണക്കിന് വരുന്ന ടെലിവിഷൻ സെറ്റുകളിലേക്കും മൊബൈൽ സ്ക്രീനിലേക്കും ഉടനടി എത്തി.
ഫലം ജനങ്ങളിലെത്തിക്കാൻ അത്യാധുനിക സംവിധാനങ്ങളും ന്യൂസ് 18 ഒരുക്കിയിരുന്നു. മാജിക് വാൾ ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വിശകലന പരിപാടികളും പ്രേക്ഷകരെ പിടിച്ചിരുത്തി.
First published:
June 7, 2019, 1:59 PM IST