ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷമാത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കല്‍ക്കരിയുടെ ശേഖരം, വൈദ്യുതിയുടെ വിതരണം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.
ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങള്‍ കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിമാര്‍ വിശദീകരിക്കും. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു.
അതേസമയം, കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മഹാരാഷ്ട്രയിലെ 13 താപവൈദ്യുത യൂണിറ്റുകളും പഞ്ചാബില്‍ മൂന്നു താപവൈദ്യുത നിലയങ്ങളും അടച്ചു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; 19 വരെ ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കെട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 19ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്നു വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ടിലേക്ക് പോകുന്നത് വിമര്‍ശനങ്ങള്‍ക്കിടയിലും എന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങല്‍ തീരുമാനിച്ചത്.
പ്രതിദിനം രണ്ടുകോടി രൂപ ചെലവാകുമെന്നും സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വൈദ്യുതിക്കുറവ് 400 മെഗാവാട്ടിന് മുകളില്‍ പോയാല്‍ സ്ഥിതി ഗുരുതരമാകും.
നിലവില്‍ ആവശ്യമുള്ള 3,800 മെഗാവാട്ട് വൈദ്യുതിയില്‍ 1,800-1,900 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്നത്. ഇതിലാണ് 300 മുതല്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Central government