• HOME
  • »
  • NEWS
  • »
  • india
  • »
  • ചികിത്സയിൽ കഴിയുന്ന നാലു വയസ്സുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റ; ഡല്‍ഹി എയിംസിനെതിരെ പരാതി

ചികിത്സയിൽ കഴിയുന്ന നാലു വയസ്സുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റ; ഡല്‍ഹി എയിംസിനെതിരെ പരാതി

മേജർ സർജറിയ്ക്ക് ശേഷം കുട്ടിക്ക് നല്‍കിയ ആദ്യത്തെ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ആരോപിക്കുന്നു

  • Share this:
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുന്ന നാല് വയസ്സുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ (cockroach) കണ്ടെത്തിയതായി പരാതി. മേജർ സർജറിയ്ക്ക് ശേഷം (surgery) കുട്ടിക്ക് നല്‍കിയ ആദ്യത്തെ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ആരോപിക്കുന്നു.

'' നാല് വയസ്സുള്ള ഒരു കുട്ടിയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ദേശീയ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ സ്ഥാപനത്തിലെ ദയനീയവും ഭയാനകവുമായ അവസ്ഥയാണിത്, '' സാഹില്‍ സെയ്ദി എന്നയാൾ ട്വീറ്റ് ചെയ്തു.

സെയ്ദി പങ്കുവെച്ച ഫോട്ടോയിലെ ഭക്ഷണ ട്രേയില്‍ പാറ്റയുടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി കിടക്കുന്നത് കാണാം. ഞായറാഴ്ച രാത്രി ആശുപത്രിയിലെ വാര്‍ഡിലാണ് സംഭവം. ആശുപത്രി അധികൃതര്‍ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ എയിംസിലെ ഡോക്ടര്‍മാരുടെ മെസ്സില്‍ വിളമ്പിയ ഭക്ഷണത്തില്‍ ഒരു പ്രാണിയെ കണ്ടെത്തിയിരുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്തീസ്ഗഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ഡ്രിപ്പില്‍ നിന്ന് എലികള്‍ ഗ്ലൂക്കോസ് കുടിക്കുന്ന വീഡിയോയും അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ നഗരത്തിലെ ബലിറാം കശ്യപ് മെമ്മോറിയല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. തൊട്ടടുത്ത ബെഡിലുള്ള മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ഇതിന്റെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്നാല്‍ സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. യു.എസ് പൈങ്കര പറഞ്ഞിരുന്നത്. എന്നാല്‍, ആശുപത്രി പരിസരത്ത് എലികളുടെ ശല്യം രൂക്ഷമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ടിക്കു സിന്‍ഹ പറഞ്ഞിരുന്നു. എലികളെ ഇല്ലാതാക്കാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് 1200 എലികളെ കൊന്നതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read- ലൈം​ഗികാതിക്രമം നടന്നിട്ടുണ്ടെങ്കിലേ 'പോക്‌സോ' പ്രകാരം കേസെടുക്കാനാകൂ: ഗുജറാത്ത് ഹൈക്കോടതി

തമിഴ്‌നാട്ടിലെ മഥുരയിലുള്ള ഗവണ്‍മെന്റ് രാജാജി ഹോസ്പിറ്റലില്‍ വച്ച് എലി കടിച്ച സ്ത്രീക്ക് മദ്രാസ് ഹൈക്കോടതി 25,000 രൂപ നഷ്ടപരിഹാരം വിധിച്ചതും വലിയ വാര്‍ത്തയായിരുന്നു. 2014ല്‍ നടന്ന സംഭവത്തിന്‍റെ കേസ് പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് അടുത്തിടെ 57 കാരിയായ പരാതിക്കാരിയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്. 2014 ജനുവരി 23 ന് ആശുപത്രിയില്‍ കഴിയവെയാണ് തന്നെ എലി കടിച്ചുവെന്ന് ആരോപിച്ച് രാജം എന്ന മുത്തുലക്ഷ്മി പരാതി നല്‍കിയത്. ആശുപത്രിയില്‍ വച്ച് എലി കടിച്ചതിനെ തുടര്‍ന്ന് തനിക്ക് വേദനയും നീര്‍വീക്കവും ഉണ്ടായതായും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
Published by:Anuraj GR
First published: