• HOME
  • »
  • NEWS
  • »
  • india
  • »
  • Cough Syrups| 'കഫ് സിറപ്പ് ഒരു യൂണിറ്റിൽ കൂടുതൽ കിട്ടില്ല'; യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ്

Cough Syrups| 'കഫ് സിറപ്പ് ഒരു യൂണിറ്റിൽ കൂടുതൽ കിട്ടില്ല'; യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ്

മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ലഹരി പദാർത്ഥമാണ് കോഡിൻ

(Shutterstock image for representation)

(Shutterstock image for representation)

  • Last Updated :
  • Share this:
    ഉത്തർപ്രദേശിൽ ഇനി ഒരു യൂണിറ്റിൽ കൂടുതൽ കഫ് സിറപ്പ് വാങ്ങാൻ അനുമതിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കോഡിൻ അടങ്ങിയ കഫ് സിറപ്പിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

    മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ലഹരി പദാർത്ഥമാണ് കോഡിൻ. വേദന, ചുമ, വയറിളക്കം എന്നിവയ്ക്കാണ് ഇവ സാധാരണ നൽകാറുള്ളത്. ഏതാണ്ട് എല്ലാ കഫ് സിറപ്പുകളിലും കോഡിൻ അടങ്ങിയിരിക്കും.

    വേദനാ സംഹാരിയായി പ്രവർത്തിക്കുന്ന കോഡിൻ പതിവായി ഉപയോഗിക്കുന്നതിലൂടെ അടിമപ്പെടാൻ സാധ്യതയുണ്ടെന്ന് ഡ്രഗ് കൺട്രോളർ എകെ ജെയിൻ പറയുന്നു.

    പുതിയ ഉത്തരവ് അനുസരിച്ച് കമ്പനി ഡിപ്പോകൾക്കും സി ആൻഡ് എഫ് ഏജന്റുമാർക്കും കോഡിൻ അധിഷ്ഠിത ചുമ സിറപ്പുകൾ സംഭരിക്കാൻ കഴിയുമെങ്കിലും അതിന്റെ 500 യൂണിറ്റുകൾ മാത്രമേ വിൽക്കാവൂ. മൊത്തവ്യാപാരികൾക്ക് 1,000 യൂണിറ്റ് സിറപ്പ് സംഭരിക്കാം. എന്നാൽ 100 യൂണിറ്റിൽ കൂടുതൽ വിൽക്കാൻ കഴിയില്ല.

    ചെറുകിടവ്യാപാരികൾക്ക് 100 യൂണിറ്റിൽ കൂടുതൽ സംഭരിക്കാമെങ്കിലും ഒരു ഉപഭോക്താവിന് ഒരെണ്ണം മാത്രമേ വിൽക്കാൻ സാധിക്കൂ.

    ട്രമാഡോൾ, പെന്റാസോസിൻ, ബ്യൂപ്രെനോർഫിൻ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വേദനസംഹാരികൾ, അൽപ്രാസോളം, ക്ലോനാസെപാം, നൈട്രാസെപാം, ഡയസെപാം തുടങ്ങിയ ആൻറി ഡിപ്രസന്റുകളോടൊപ്പം വിൽക്കുന്നതിനും ഉത്തരവ് ബാധകമാണ്.

    ഉത്തരവനുസരിച്ച് ട്രമാഡോൾ അടിസ്ഥാനമാക്കിയുള്ള വേദനസംഹാരികൾ മെഡിക്കൽ കുറിപ്പടി പ്രകാരം മാത്രമേ നൽകാനാകൂ. പത്ത് യൂണിറ്റ് നൈട്രസെപാം, പെന്റസോസിൻ എന്നിവ അനുവദനീയമാണ്.
    Published by:Naseeba TC
    First published: